മരണത്തിൻ നിഴലിൽ

മരണത്തിൻ നിഴലിൽ മാതാവിന്റെ കണ്ണുകൾ
മകനെ തേടി വരുന്നു
എവിടെ...എവിടെ,.... എവിടെ....
എവിടെ നിൻ പൊന്മകനെവിടെ (മരണത്തിൻ...)

കാട്ടാന കരയുമ്പോൾ കാട്ടുവള്ളിയിളകുമ്പോൾ
കണ്ണിമപൂട്ടാതെയുറ്റു നോക്കും
കാറ്റിന്റെ കളിയാക്കൽ മാത്രമെന്നറിയുമ്പോൾ
കണ്ണുകൾ പൊത്തിക്കരഞ്ഞു പോകും
എവിടെ...എവിടെ,.... എവിടെ....
എവിടേ നിൻ പ്രിയതമനെവിടെ (മരണത്തിൻ..)

വിരഹത്തിൻ നോവുമായ് വിറയാർന്ന ചുണ്ടുമായ്
കളിക്കൂട്ടുകാരിയെ കാത്തിരിപ്പൂ
മാന്മിഴിയാളവൾ മാരനൊത്തണയുമ്പോൾ
മാറോടണക്കുവാൻ കാത്തിരിപ്പൂ
എവിടെ...എവിടെ,.... എവിടെ.... (മരണത്തിൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info