തുമ്പീ തുമ്പീ

നാചോ നാചോ നാചോരേ
തുമ്പീ തുമ്പീ ആടാനോ പോരൂലേ
ഗാവോ ഗാവോ ഗാവോരേ ഗാവോരേ
വണ്ടേ വണ്ടേ പാടാനോ ചേരൂലേ

തുമ്പീ തുമ്പീ ആടാനോ പോരൂലേ
വണ്ടേ വണ്ടേ പാടാനോ ചേരൂലേ
അങ്ങേതിലെ ആൺപൂവിനു കല്യാണമാ നാളെ
ഇങ്ങേതിലെ പെൺപൂവിനു ഉല്ലാസമാ നീളേ
പണ്ടെ തന്നെ തന്നിൽ കണ്ണിൽ കണ്ണു കൊണ്ടതല്ലേ
(തുമ്പീ..)

മുറ്റത്തെ തേന്മാവിൽ താന്തോന്നിയായ് വീശും തെന്നൽ കാറ്റേ
നീയും കണ്ടോരാണല്ലേ കിന്നാരവും പുന്നാരവും നിന്നെ
ആദ്യമായ് കാണും പോലെ നാണിക്കുന്നതെന്തേ പെണ്ണേ (2)
പണ്ടേ തന്നെ പയ്യൻ നിന്റേതല്ലേ
(തുമ്പീ..)

അക്കത്തെ പുൽമേട്ടിൽ വാനത്തീയായ് നീയും പുള്ളിമാനേ
കള്ളക്കണ്ണോടെന്നെന്നും പിന്നാലെ നീ കൂടാറില്ലേ മെല്ലെ
എന്നിട്ടും മിണ്ടാനിന്നോ  പേടിക്കുന്നതെന്തേ പൊന്നേ (2)
പണ്ടെ തന്നെ പെണ്ണോ നിന്റേതല്ലേ
(തുമ്പീ..)