മെല്ലെ മെല്ലെ

മെല്ലെ മെല്ലെ എന്നിൽ നിന്നകലും പ്രിയനേ പ്രിയനേ (2)
ഏകാന്തം ഈ തീരം മൗനം ഈ സാഗരം (മെല്ലെ...)

നിൻ മൊഴികളിൽ സ്വരമെഴും കവിതയിൽ
ഞാൻ തനിമയിൽ ഉണരുമീ പുലരിയിൽ
കാൽ തളരുമീ പകലുമിന്നൊടുവിലായി
നിൻ വഴികളിൽ മനമുടഞ്ഞലയവേ
നിൻ മൗനം എൻ സ്വരമാകും മോഹം എൻ മഴയാകും
വിരഹം എൻ നിഴലാകും നേരം
നീറും എൻ നോവിൽ തലോടാൻ നീ ഒരു നേർത്ത കാറ്റായ്
വന്നണയാത്തതെന്തേ (മെല്ലേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info