ഏഴു സ്വരങ്ങൾ തൻ

ഏഴു സ്വരങ്ങൾ തൻ ഇന്ദ്രജാലമേ

എങ്ങും നിറയും സംഗീതമേ (2)

കടലലയിൽ കല്ലോലിനിയിൽ

കാറ്റലയിലുണരും പ്രവാഹമേ (ഏഴു...)

ശിലയിലുറങ്ങും സംഗീതമുണർന്നാൽ

ശില്പങ്ങളുണ്ടാകും

ചായത്തിലലിയും സ്വരങ്ങളുണർന്നാൽ

ചിത്രങ്ങളുണ്ടാകും

എല്ലാം ലയിക്കും സംഗീതമേ ആ..ആ.ആ

എല്ലാം ലയിക്കും സംഗീതമേ

എന്തും കവരും പ്രവാഹമേ (ഏഴു...)

കവിയുടെ മനസ്സിൽ സ്വരങ്ങളുണർന്നാൽ

കവിതകളുണ്ടാകും

ഈ ഭൂമി പാടും രാഗങ്ങളെല്ലാം

ഋതുക്കളായ് മാറും

എല്ലാം ലയിക്കും സംഗീതമേ

ആ..ആ..ആ..

എല്ലാം ലയിക്കും സംഗീതമേ

എന്തും കവരും പ്രവാഹമേ (ഏഴു...)