കാക്ക പെണ്ണേ

എന്റെ മലർവാടികളിൽ നീവരുന്നത് കണ്ടിരുന്നേ
 പെണ്ണാളെ പെണ്ണാളെ
എന്റെ മനകോട്ടയെല്ലാം പൂത്തുലഞ്ഞത് നീയറിഞ്ഞോ
 കണ്ണാളെ കണ്ണാളെ
ആ .... ആ.... ആ ... ആ
കാക്കപെണ്ണേ കരിങ്കുഴലി നീയറിഞ്ഞോടീ
കാലമെന്നെ കാത്തുനിന്നത് പൂമരച്ചോട്ടിൽ
അടുത്തവീട്ടിലെ കുയിലിപെണ്ണിന് താലികെട്ടായി പെണ്ണേ 
ഇരു മനസൊരു പൂവനമായ് നിറനിറയായി
     [ കാക്കപെണ്ണേ...
മാമരം പുത്തല്ലോ നമ്മൾക്കൊരു താലമായി
പോക്കുവെയിൽ പൊന്നൊളിയിൽ പൂവിറുക്കാൻ വാ
മാമരം പുത്തല്ലോ നമ്മൾക്കൊരു താലമായി
പോക്കുവെയിൽ പൊന്നൊളിയിൽ പൂവിറുക്കാൻ വാ
തപ്പുകൊട്ടെട തകിലു കൊട്ടെട താളത്തിൽ തുള്ളെട കുമ്മാണ്ട
തപ്പുകൊട്ടെട തകിലു കൊട്ടെട താളത്തിൽ തുള്ളെട കുമ്മാണ്ട
ആവണികുന്നില് കാവലിരിക്കാം നീ വരുന്നോടീ
      [ കാക്കപെണ്ണേ...
ഞാറ്റുവേല കാറ്റുവന്നേ പാടമെല്ലാം പൂത്തുലഞ്ഞേ
തൂശനില തുമ്പിൽ ഞാനൊരു പൂക്കണി വെക്കാം   ഓ...
ഞാറ്റുവേല കാറ്റുവന്നേ പാടമെല്ലാം പൂത്തുലഞ്ഞേ
തൂശനില തുമ്പിൽ ഞാനൊരു പൂക്കണി വെക്കാം
വിണ്ണിലെ താരകൾ മണ്ണിലിറങ്ങി ആനന്ദ കുമ്മിയടിക്കുന്നേ
വിണ്ണിലെ താരകൾ മണ്ണിലിറങ്ങി ആനന്ദ കുമ്മിയടിക്കുന്നേ
ആനന്ദകുമ്മിയിലാറാടി ഞങ്ങൾ ഒന്നായ് പാടുന്നേ
        [ കാക്കപെണ്ണേ....
ഒരു പൂത്തിരുവാതിര നാളും വാതിലിൽ മുട്ടിവിളിക്കുന്നു
ഒരുകാലം കാത്ത്നിന്നത് കാണാഞ്ഞിട്ടാണോ
കണ്ടാൽ കറുമ്പനാണോ തൊട്ടാൽ കുറുമ്പനാണോ
കൈയ്യിൽ മഴവില്ലിൻ നിറമേന്തി വരുന്നത് കണ്ടാണോ
ഞങ്ങക്കീ മോന്തായം തന്നതാരോ
ഞങ്ങളെ കാക്കുന്ന ദൈവങ്ങളോ
ഞങ്ങക്കീ മോന്തായം തന്നതാരോ
ഞങ്ങളെ കാക്കുന്ന ദൈവങ്ങളോ
തപ്പുകൊട്ടെട തകിലും കൊട്ടെട താളമടിക്കട മേളമടിക്കട  കല്ലട് കല്ലെട് വില്ലെട് കാമ്പെട്  വടിയെട് മടലെട് തുടലെട് തകിലെട് ഹോ... ഹോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kakka penne

Additional Info

Year: 
1998