പുലരിയെൻ തൊടിയിൽ

പുലരിയെന്‍ തൊടിയില്‍ നട്ടു
നന്ത്യാര്‍വട്ടം നന്ത്യാര്‍വട്ടം
അതില്‍ വിരിയുവതോ
പരന്നൊഴുകും പൈമ്പാല്‍ വെട്ടം
ഈ വെട്ടത്തില്‍ പൂവട്ടത്തില്‍
നീ വിടര്‍ത്തി പൊലിയാത്തൊരനുരാഗം
പെണ്ണേ അനുരാഗം
തന്തന താനാ തന്തന താനാ...

ഇലകളില്‍ താളം കുലുക്കി
മരങ്ങളില്‍ ഊഞ്ഞാലാടി
ഒളിച്ചേ കണ്ടേ കാറ്റ്
ആ കാറ്റില്‍ നിന്‍ മുടി കോതി
ഈ കാറ്റില്‍ നിന്‍ മുടി തട്ടി
തന്താനാ തന്തന താനാ
തന്താനാ തന്തന താനാ
കുറുമ്പുകാരി കാറ്റ്
പുലരിയെന്‍ തൊടിയില്‍ നട്ടു
നന്ത്യാര്‍വട്ടം നന്ത്യാര്‍വട്ടം
അതില്‍ വിരിയുവതോ
പരന്നൊഴുകും പൈമ്പാല്‍ വെട്ടം

പകലുപോയ് അന്തിമയക്കം
നിഴലുമായ് മേളം കൂടി
വെളിച്ചം തേടി രാത്രി
നക്ഷത്രപ്പന്തലിനുള്ളില്‍
നിന്നെ നറും ചന്ദ്രികയാക്കി
തന്താനാ തന്തന താനാ
തന്താനാ തന്തന താനാ
ഒരുക്കി നിര്‍ത്തി രാത്രി

പുലരിയെന്‍ തൊടിയില്‍ നട്ടു
നന്ത്യാര്‍വട്ടം നന്ത്യാര്‍വട്ടം
അതില്‍ വിരിയുവതോ
പരന്നൊഴുകും പൈമ്പാല്‍ വെട്ടം
ഈ വെട്ടത്തില്‍ പൂവട്ടത്തില്‍
നീ വിടര്‍ത്തി പൊലിയാത്തൊരനുരാഗം
പെണ്ണേ അനുരാഗം
ഓഹോഹോ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pulariyen thodiyil

Additional Info

Year: 
1998

അനുബന്ധവർത്തമാനം