അള്ളാവിൻ തിരുസഭയിൽ

അള്ളാവിൻ തിരുസഭയിൽ കണക്കു കാണിക്കുവാൻ

എല്ലാരും ചെല്ലേണം ഇന്നോ നാളെയോ

അണിചിത്ര മണിമേട കണ്ടു നീ മയങ്ങല്ലേ

ആലം ഉടയോനെ മറന്നിടല്ലേ (അള്ളാവിൻ..)

പട്ടുചെന്താമര പോലൊട്ടി നിൽക്കും സുന്ദരികൾ

കൂട്ടിന്നു വരുമോ നീ ഖബറിലാകും നേരത്ത്

മലക്കുകൾ തൻ പിഴകൾ എണ്ണിച്ചൊല്ലും സമയത്ത്

മൈക്കണ്ണിമാർ വരുമോ കണ്ണെറിയാൻ ചാരത്ത് (അള്ളാവിൻ,...)

അനുരാഗമദനപ്പൂമണത്തിനൊരതിരുണ്ടോ

ആമോദപ്രായത്തിൽ ആശക്കൊരളവുണ്ടോ

മൊഞ്ചുള്ള കഞ്ചുകപ്പൂമോളെ കണ്ടിട്ട്

പഞ്ചാരപ്പുഞ്ചിരി വാരി നുണഞ്ഞിട്ട്

മുപ്പാരുമവളാണെന്നോർത്തു മോഹം കൊണ്ടീടും ആ..ആ..(അള്ളാവിൻ...)

പുഞ്ചിരിച്ചു കാണിക്കും തഞ്ചം നോക്കി വഞ്ചിക്കും

അഞ്ചാറു കാശിന്നായ് അയൽ വീടിനു തീ വെയ്ക്കും

തക്കമിതെന്നോർക്കേണ്ട തമ്പുരാനെ മറക്കേണ്ട

നീ പൂട്ടുമറ തുറക്കാൻ പടച്ചവന്റെ താക്കോലുണ്ട് (അള്ളാവിൻ..)