പൂന്തേൻ കുളിരുറവയിൽ

പൂന്തേൻക്കുളിരുറവയിൽ വീണുലഞ്ഞാടി

നാണമാം പുടവയിൽ
ഈറനുണങ്ങാതെ

ഓരിളം ചൂടിനാൽ ഒന്നു ചേർന്നലിയാൻ

ആരെ നീ തേടുന്നു
തൈമണിക്കാറ്റേ

(പൂന്തേൻ...)

താണു വീശും നിന്റെ
താമരച്ചിറകുരുമ്മി

എന്നിലുറങ്ങും എന്നെ നീ
തൊട്ടുണർത്തുന്നു

എന്തിനുണർത്തീ യുഗയുഗങ്ങൾ

തപം ചെയ്യും
രഹസ്യങ്ങൾ

നിറമെഴും പൂങ്കുടിൽ വിതറി
വീണല്ലോ

(പൂന്തേൻ...)

എന്നിലിളകും കാട്ടുചോലയിൽ നീ നീരാടി, നിൻ

മനസ്സിലെയാഴമെന്നിൽ ചൂഴ്‌ന്നു നിൽക്കുമ്പോൾ

നമ്മിലൊരുപോൽ
ഞെറിയിളക്കി

തുടിച്ചല്ലോ.... തരിച്ചല്ലോ...

കളകളം ജീവിതം
മധുരസംഗീതം

(പൂന്തേൻ...)