ആരറിവും താനേ

ആരറിവും താനേ ഏഴു സ്വരങ്ങളാക്കി
ആനന്ദഗാനം പെയ്യും ആഗോളനാദരൂപീ
ഇസൈ കണ്ട ഇളം ജ്ഞാനി...
ഇരണീയൽ ചിന്നപ്പ... അതു താൻ നാനപ്പ...

തിരുവയ്യാർപുരം വാണ ഗുരു ത്യാഗരാജന്റെ
തുടത്താളം എൻ നെഞ്ചിൻ മിടിത്താളം
ഓരോന്നും മനഃപാഠം...
ശ്രീവാഴും‌കോടുരാജാ ശ്രീ സ്വാതിതിരുനാളിൻ
ഭാവയാമി രഘുരാമം പോലും...
ഭാവമോടെ... അളവോടെ...
വിളമ്പാൻ... വിളമ്പാൻ... വിളമ്പാൻ...

(ആരറിവും)

തത്തകിട തകതകിട തകതകിട തജ്ജം
തത്തജം തകതജം തത്തജം തത്ത
തത്തജം തകതകിട... തകതജം തകതകിട...
തത്തജം... തകതജം...

ഷഡ്കാല ഗോവിന്ദമാരാരൊടിടയാൻ
തൽക്കാലം ഞാനേയുള്ളൂ, ഇപ്പോ
തൽക്കാലം ഞാനേയുള്ളൂ...
സനിധപ മപധപ
സനിധപ പമഗരി സരിഗമപധ നിസനിധപ
എന്റെ എന്തരോ ഓ...
എന്തരോ മഹാനുഭാവുലു...
മന്ദബുദ്ധികൾക്കും ചന്ദനത്തളം തണുപ്പും
സുന്ദരമാം അനുഭൂതിയല്ലോ...

(ആരറിവും)

ക്യാനഡ... ങും... നീ ക്വോനെടാ...
ഇസൈ ജ്ഞാനി ഞാനെടാ...
പക്കാലാ... പോടാ കാക്കാലാ...
ഇല്ലെങ്കിൽ എല്ലു കഴുക്കോലാ...
എരിക്കല കാമോദരി...
എങ്കിലെടുത്തൊന്നു പെരുമാ‍റു നീ
ഇത്തിരി എരിക്കും പിന്നെ പുളിക്കും
ഉള്ളു പെടയ്‌ക്കും... ഭ! കുന്തളവരാളീ...

പപപമപപ നിധധപമ ഗനിധപമ ഗമപപ
ധനിധനി ധനിപനിധപമഗരി സരിഗമ രിഗമപ ഗമപധ
നിനിസസ ധധനിനി ധപമപ ധധനിനി പപധധ പമഗമപ
ഗഗരിസനി ധനിസരി ഗഗാരി സരിഗമപമഗരി സനിധ

ഗരി ഗരിസ ഗരിസനി
ഗരിസനിധ രിസനിധപ സനിധപധ
രിസനിധപ സനിധപമ ധപമഗരി
സരിഗമപ രിഗമപധ സനിധപമ

(ആരറിവും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aararivum Thane

Additional Info

അനുബന്ധവർത്തമാനം