ശോശന്നപ്പൂവേ നിൻ പുഞ്ചിരി

ശോശന്നപ്പൂവേ നിൻ പുഞ്ചിരി കണ്ടോട്ടെ
പൂവള്ളിക്കുടിലിൽ നീ മുന്തിരിമുത്തല്ലേ
പൊന്നോലക്കൂട്ടിൽ നീ വെൺപ്രാവല്ലേ
നിൻ തൂവൽത്തുമ്പിൽ ഞാൻ തൂമഞ്ഞല്ലേ
കരളിൻ പടവിൽ മെഴുകിൻ തിരിയല്ലേ
കാണാക്കുയിലല്ലേ 
ഞാൻ എന്നും നിന്നെ സ്നേഹിച്ചീടുന്നു
ശോശന്നപ്പൂവേ നിൻ പുഞ്ചിരി കണ്ടോട്ടെ

നീ പാടും കുന്നിന്റെ താഴ്വാരത്തും
മഞ്ചാടിക്കാടോരത്തും 
കുറുവാലൻ തുമ്പികളായ്
കൂടേറും മൈനകളായ്
ഞാനെന്നും നിന്നെത്തേടി പോരും
വിരുന്നു വരുന്ന പൂന്തെന്നലേ
ചൂടാത്ത പൂ തരുമോ
എന്നോമൽ പെൺകൊടിയെ
തൂമഞ്ഞിൻ പൂങ്കൊടിയെ
മുടിയിൽ മെല്ലെ ചൂടിക്കുവാൻ
പാതിരാക്കാറ്റേ കാറ്റേ...
മോതിരം കൊണ്ടുതായോ തായോ...
ശോശന്നപ്പൂവേ നിൻ പുഞ്ചിരി കണ്ടോട്ടെ
പൂവള്ളിക്കുടിലിൽ നീ മുന്തിരിമുത്തല്ലേ

നീ ചൂടും മഞ്ഞിന്റെ പൂവാടവും
പൂത്തിങ്കൾ പൂങ്കോടിയും
മഴവില്ലിൻ മാലകളും
മണിമേഘ കൈവളയും
മാമ്പൂക്കൾ തിരയുന്ന രാവും
കുണുങ്ങി പിണങ്ങും മാൻപേടയും
കുരുന്നു പൂമയിലും
എന്നുള്ളിൽ നിൻ ചിരിതൻ
ചില്ലോളം ചിതറുകായ്
ചിറകുരുമ്മി ഉറങ്ങുകയായ്
മഞ്ഞണിക്കാറ്റേ കാറ്റേ...
കൂട്ടിനായ് കൂടെ പോരൂ പോരൂ...

ശോശന്നപ്പൂവേ നിൻ പുഞ്ചിരി കണ്ടോട്ടെ
പൂവള്ളിക്കുടിലിൽ നീ മുന്തിരിമുത്തല്ലേ
പൊന്നോലക്കൂട്ടിൽ നീ വെൺപ്രാവല്ലേ
നിൻ തൂവൽത്തുമ്പിൽ ഞാൻ തൂമഞ്ഞല്ലേ
കരളിൻ പടവിൽ മെഴുകിൻ തിരിയല്ലേ
കാണാക്കുയിലല്ലേ 
ഞാൻ എന്നും നിന്നെ സ്നേഹിച്ചീടുന്നു
ശോശന്നപ്പൂവേ നിൻ പുഞ്ചിരി കണ്ടോട്ടെ
പൂവള്ളിക്കുടിലിൽ നീ മുന്തിരിമുത്തല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shoshannapoove nin punchiri

Additional Info

Year: 
1998

അനുബന്ധവർത്തമാനം