കവിളിണയിൽ

കവിളിണയിൽ കുങ്കുമമോ
പവിഭവവർണ്ണ പരാഗങ്ങളോ
കരിമിഴിയിൽ കവിതയുമായ്
വാ വാ എന്റെ ഗാഥേ...
നിന്റെ ചൊടിയിൽ വിരിയും
മലരിന്നളികൾ മധു നുകരും

(കവിളിണയിൽ...)

മനസ്സിന്റെ മാലിനീതീരഭൂവിൽ
മലരിട്ടു മാകന്ദശാഖികളിൽ
തളിരില നുള്ളും കുയിലുകൾ‍ പാടി
തരിവള കൊട്ടി പുഴയതു പാടി
വനജ്യോത്സ്‌ന പൂവിടുന്ന
വനികയിൽ പാടുവാനായ്
അഴകിന്നഴകേ നീ വരുമോ

(കവിളിണയിൽ...)

മധുമാസ രാവിന്റെ പൂമഞ്ചലിൽ
പനിമതീതീരത്തു വന്നിറങ്ങീ
കസവുള്ള പട്ടിൻ മുലക്കച്ച കെട്ടി
നറുനിലാച്ചേല ഞൊറിയിട്ടുടുത്തു
മധുരമാം ഗാനത്തിൻ മുരളിയുമായെന്റെ
അരികിൽ വരാമോ പെൺകൊടി നീ

(കവിളിണയിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Kavilinayil

Additional Info

അനുബന്ധവർത്തമാനം