കടലിലും കരയിലും

കടലിലും - കരയിലും ചുരുളിടും - തിരയിലും
കടലിലും കരയിലും
നവനവരാഗം ചാർത്തി
വാർമുകിൽപ്പൈങ്കിളീ വരൂ വരൂ
പൊൻ‌മണലിലെൻ
പ്രിയനൊരു
പ്രിയതരകല്‌പം തീർക്കാൻ വിണ്ണിലെ
പീലികൾ തരൂ തരൂ -

(കടലിലും...)

താനേ തെന്നി നീങ്ങും കാറ്റിൻ തേരിലേറി വാ
ഉടലാകെ
കുളിർ‍ കോരി സ്വപ്‌നതീരം പൂകി വാ
മോഹം കൊണ്ടു വിടരും എന്റെ മനസ്സിൻ
അല്ലിയിൽ
തേൻ‌കണം അതിൻ മാധുര്യം - അതു നിൻ ചുണ്ടിൽ
നിൻ മെയ്യിൽ
നിന്നുള്ളിൽ നിൻ നെഞ്ചിൽ

(കടലിലും...)

മാനം മണ്ണിൽ മീട്ടും
പാട്ടിന്നീണം കൊണ്ടു വാ
അഴകോലും വഴി തോറും ഇന്ദ്രചാപം നീട്ടി വാ
തൂവൽ
കൊണ്ടു തഴുകി വർണ്ണചൈത്രം ജീവനിൽ
തൂകിടും ഒരു സൌരഭം - അതു നിൻ
ചുണ്ടിൽ
നിൻ മെയ്യിൽ നിന്നുള്ളിൽ നിൻ
നെഞ്ചിൽ

(കടലിലും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info