ഓണത്തുമ്പീ പാടൂ - F

ഉംം...
ഓണത്തുമ്പീ പാടൂ  
ഓരോ രാഗം നീ
ഓര്‍മ്മകള്‍മേയും കാവില്‍ 
ഒരു തിരി വയ്ക്കൂ നീ
മിഴികള്‍ വിടര്‍ത്താന്‍ വാ  
മൊഴികള്‍ പകര്‍ത്താന്‍ വാ
മധുമഴ നനയാന്‍ വാ  
മനസ്സിലുറങ്ങാന്‍ വാ
(ഓണത്തുമ്പീ...)

സ്നേഹമൊരു പൂമരംപോല്‍ 
തണലേകുവാന്‍
ജീവനില്‍ പാല്‍ക്കിനാവിന്‍ 
കുളിരാകുവാന്‍
കണ്ണെഴുതും കനിവായി
നീ വിണ്ണറിയും വരമായി
തേടൂ പൊന്നിന്‍ കിളിവാതില്‍ 
തിരയൂ പവിഴം മിഴിനീരില്‍
(ഓണത്തുമ്പീ...)

മണ്ണിലും ഭാഗ്യതാരം 
ഒളി ചിന്നുവാന്‍
ഉള്ളിലും പൂവനങ്ങള്‍ 
നിറമേകുവാന്‍
കന്നി മഴയറിയാതെ -നീര്‍ 
മുത്തുമണിയുതിരാതെ
നീയും പോരൂ നിഴലായി 
നീറും നെഞ്ചില്‍ കുളിരായി
(ഓണത്തുമ്പീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onathumbee paadu - F

Additional Info

Year: 
1997

അനുബന്ധവർത്തമാനം