വാതിൽ തുറക്കൂ നീ - M

വാതിൽ തുറക്കൂ നീ കാലമേ
കണ്ടൊട്ടെ സ്നേഹസ്വരൂപനെ
കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്
പ്രാർത്ഥിച്ച യേശുമഹേശനെ 
(വാതിൽ...)

അബ്രഹാം പുത്രനാം ഇസ്ഹാക്കിൻ വംശീയ-
വല്ലിയിൽ മൊട്ടിട്ട പൊൻപൂവേ
കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ
കടലിന്നു മീതേ നടന്നവനേ 
വാതിൽ തുറക്കൂ നീ കാലമേ...

മരണസമയത്തെൻ മെയ്യ് തളർന്നീടുമ്പോൾ
അരികിൽ നീ വന്നണയേണമേ 
തൃക്കൈകളാലെന്റെ ജീവനെടുത്തു നീ
റൂഹായെ കുദിശയിൽ ചേർക്കേണമേ 
(വാതിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vathil thurakku nee - M

Additional Info

Year: 
1997