കാവാലം ചുണ്ടൻ വള്ളം

കാവാലം ചുണ്ടൻ വള്ളം അണിഞ്ഞൊരുങ്ങീ
കായല്‍പ്പൂത്തിരകളാർപ്പു വിളി തുടങ്ങീ
കളി കാണാനോടി വായോ നിന്റെ
കൊതുമ്പോടം തുഴഞ്ഞു വായോ
കൊച്ചു പുലക്കള്ളീ എന്റെ
കൊച്ചു പുലക്കള്ളീ
തെയ്യാരെ തെയ് തെയ്
തെയ്യാരെ തെയ് തെയ്
തെയ് തെയ് തെയ് തെയ്‌തോം  (കാവാലം..)

കസവോടു കര ചേരും ഒന്നരയുടുത്ത്
കണിവെള്ളരി കണ്ടുണർന്ന കണ്ണിൽ മയ്യിട്ട്
കൈതപ്പൂ മണമോലും മുടി വിതിർത്തിട്ട്
കാത്തു നിൽക്കുവതാരെ നീ കെട്ടിലമ്മേ

മുല്ലയ്ക്കൽ പൂജിച്ച മാലയും ചാർത്തി
മുത്തുമണിപ്പളുങ്കു ചിതറി ചുണ്ടനോടുന്നേ
അലയിളക്കി നനഞ്ഞു കേറി
തുഴഞ്ഞു വാ പെണ്ണേ
അമരം കാക്കും തമ്പുരാന്റെ കണ്ണു കുളിരട്ടെ
തെയ്യാരെ തെയ്യാ തെയ്യാരെ തെയ്യാ
തെയ് തെയ് തെയ് തെയ്‌തോം
തെയ്യാരെ തെയ്യാ തെയ്യാരെ തെയ്യാ
തെയ് തെയ് തെയ് തെയ്‌തോം

പൂനിലാവിൻ കൊട്ടാരത്തിൽ പൊൻ കതകടഞ്ഞൂ
പൊന്നും ചങ്ങലവട്ടയിലെ നാളവും കെട്ടു
കാമവൈരി കാമുകിയാം ശൈലജയെപ്പോൽ
കാത്തു നിൽക്കുവതാരെ നീ കെട്ടിലമ്മേ
തെയ്യാരെ തെയ്യാ തെയ്യാരെ തെയ്യാ
തെയ് തെയ് തെയ് തെയ്‌തോം
തെയ്യാരെ തെയ്യാ തെയ്യാരെ തെയ്യാ
തെയ് തെയ് തെയ് തെയ്‌തോം (കാവാലം...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kavalam chundan vallam

Additional Info

അനുബന്ധവർത്തമാനം