ഓമനത്തിങ്കളുറങ്ങ് - M

ഓമനത്തിങ്കളുറങ്ങ്
നീലവാനം ഈ നിലാവിൻ
പൂന്തൊട്ടിലാട്ടുകയായ്
പോരൂ രാപ്പാടി പാടാൻ വരൂ 
ഓമനത്തിങ്കളുറങ്ങ്

കാൽവിരലുണ്ണുന്നൊരാലിലക്കണ്ണനെ 
ഞാൻ കണികാണുകയോ
ചായുറങ്ങീടുവാൻ ചന്ദനപ്പൂമഞ്ചം
ഞാൻ നിനക്കായൊരുക്കീ
പൊൻമണിച്ചെപ്പുമായ് വന്നു കിനാവുകൾ 
കണ്മണീ നീയുറങ്ങ് 
ഓമനത്തിങ്കളുറങ്ങ്

ശാരദരാവുകൾ നെറ്റിയിൽ ചാർത്തുന്ന
ചാരുനിലാക്കുറിയോ
ആയിരം നോമ്പുകൾ നോറ്റതിൻ പുണ്യമോ
തേടിയ പാലമൃതോ
ഈത്തറവാട്ടിന്റെ പൂമുഖമുറ്റത്തെ
പൊൽതുളസിക്കതിരോ 

ഓമനത്തിങ്കളുറങ്ങ്
നീലവാനം ഈ നിലാവിൻ
പൂന്തൊട്ടിലാട്ടുകയായ്
പോരൂ രാപ്പാടി പാടാൻ വരൂ 
ഓമനത്തിങ്കളുറങ്ങ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
omanathinkalurangu - M

Additional Info

Year: 
1997

അനുബന്ധവർത്തമാനം