ശ്രീപാദപ്പൂകൊണ്ടേ

ശ്രീപാദപ്പൂകൊണ്ടേ പൂക്കളം തീർക്കുന്ന 
മാനിനി മേദിനീ വെണ്ണിലാവേ 
(കോറസ്: ശ്രീപാദപ്പൂകൊണ്ടേ പൂക്കളം തീർക്കുന്ന 
മാനിനീ മേദിനീ വെണ്ണിലാവേ)
ചാന്ദ്രമാസത്തിൻ്റെ  പൂവിതളെന്നും  നിൻ 
നാണമീ കുമ്മിക്ക്  രാഗമല്ലോ
(കോറസ്:  ശ്രീപാദപ്പൂകൊണ്ടേ പൂക്കളം തീർക്കുന്ന 
മാനിനീ മേദിനീ വെണ്ണിലാവേ)
ചാന്ദ്രമാസത്തിൻ്റെ  പൂവിതളെന്നും  നിൻ 
നാണമീ കുമ്മിക്ക്  രാഗമല്ലോ
(ശ്രീപാദപ്പൂകൊണ്ടേ....)

പുത്തൻ ചിങ്ങം പുലർന്ന നേരം നിൻ്റെ
വേളിക്കു നാള് കുറിച്ചുവല്ലോ..
(കോറസ്:  പുത്തൻ ചിങ്ങം പുലർന്ന നേരം നിൻ്റെ
വേളിക്കു നാള് കുറിച്ചുവല്ലോ..) 
ഇന്നു നീരാടി.. ഇണങ്ങുന്ന മല്ലികൾ ചൂടി..
(കോറസ്:  ഇന്നു നീരാടി.. ഇണങ്ങുന്ന മല്ലികൾ ചൂടി..)
ഋതുമതി മംഗലം കാത്തും...തിരുമേനിപ്പൂമുഖം ഓർത്തും..  
(കോറസ്: ഋതുമതി മംഗലം കാത്തും...തിരുമേനിപ്പൂമുഖം ഓർത്തും..)
തൊടുക്കുമ്പോൾ മേളപ്പദമാടും മിഴി തൂകും കതിരുറയുന്നൊരു   
നാണത്തിൻ പൂക്കൾ  ഇറുത്തെടുക്കും ഞങ്ങൾ  
മേനിയിൽ ചാർത്തി കളിച്ചു പാടും 
(കോറസ്: മേളപ്പദമാടും മിഴി തൂകും കതിരുറയുന്നൊരു   
നാണത്തിൻ പൂക്കൾ  ഇറുത്തെടുക്കും ഞങ്ങൾ  
മേനിയിൽ ചാർത്തി കളിച്ചു പാടും) 

അത്തം ചിത്തിര ചോതി വിശാഖങ്ങൾ  
ഒക്കെയും നിന്നെയൊരുക്കിവിട്ടു 
(കോറസ്: അത്തം ചിത്തിര ചോതി വിശാഖങ്ങൾ  
ഒക്കെയും നിന്നെയൊരുക്കിവിട്ടു)
മേളകൾ നാളെ.. തിരുനാളും വേളിയും നാളെ..
(കോറസ്: മേളങ്ങൾ നാളെ.. തിരുനാളും വേളിയും നാളെ..) 
ആളും ആരവാരവും വന്നു.. ഇനി നിന്റെ തമ്പുരാൻ കൂടെ.. 
(കോറസ്: ആളും ആരവാരവും വന്നു.. ഇനി നിന്റെ തമ്പുരാൻ കൂടെ..)
നാളെയെത്തും ഉള്ളിൽ തിരതല്ലുന്നൊരു ചൊൽക്കെട്ടുകൾ 
മൊട്ടിട്ടണി വെള്ളാമ്പൽ നിന്നിൽ വിടർന്നുവല്ലോ
അതിൻ അല്ലിയിൽ ഓണം തുളുമ്പിയല്ലോ...   
(കോറസ്: ഉള്ളിൽ തിരതല്ലുന്നൊരു ചൊൽക്കെട്ടുകൾ 
മൊട്ടിട്ടണി വെള്ളാമ്പൽ നിന്നിൽ വിടർന്നുവല്ലോ
അതിൻ അല്ലിയിൽ ഓണം തുളുമ്പിയല്ലോ...)

(കോറസ്: ശ്രീപാദപ്പൂകൊണ്ടേ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sreepadhappookonde

Additional Info

Year: 
1984
Lyrics Genre: 

അനുബന്ധവർത്തമാനം