അന്നലിട്ട പൊന്നൂഞ്ഞാലിൽ

കോറസ് 
ലാ..ലാ....ലാ...ലാ....

അന്നലിട്ട  പൊന്നൂഞ്ഞാലിൽ കന്നിത്തുമ്പി ആടാൻ വാ 
ഇന്നുർന്ന ചിത്തിരപ്പൂവിൽ പുത്തരിച്ചോറുണ്ണാൻ വാ (2)
താനിരുന്നാടാൻ വാ താളമിട്ടു  പാടാൻ വാ
കോറസ്  
താനിരുന്നാടാൻ വാ താളമിട്ടു പാടാൻ വാ
തെയ്യംതെയ്യം  തെയ്യംതെയ്യം തെയ്യംതെയ്യം 
തെയ്തെയ്തെയ്  തെയ്തെയ്തെയ്  തെയ്തെയ്തെയ്  താ... 
(അന്നലിട്ട  പൊന്നൂഞ്ഞാലിൽ.....)

തക്കയിട്ടു താലിയിട്ടു തത്തക്കിളി ചേലയിട്ട്   
നിൻ്റെകൂടെ  ഓടിവരും ഉത്രാടക്കാറ്റ്... (2)   
ആ കാറ്റിന്റെ കയ്യില് മാനത്തെ  തമ്പുരാന്
തുമ്പിക്ക്  നല്കിയൊരോണമുണ്ട്   (2)
ഓണമുണ്ടുടുക്കാൻ വാ ഓടക്കുഴലൂതാൻ വാ 
കോറസ്
ഓണമുണ്ടുടുക്കാൻ വാ ഓടക്കുഴലൂതാൻ വാ
തെയ്യംതെയ്യം  തെയ്യംതെയ്യം തെയ്യംതെയ്യം 
തെയ്തെയ്തെയ്  തെയ്തെയ്തെയ്  തെയ്തെയ്തെയ്  താ... 
(അന്നലിട്ട  പൊന്നൂഞ്ഞാലിൽ....)

തുമ്പത്തള കാലിലിട്ട്  തണ്ട് വെട്ടി  തൊങ്ങലിട്ട്  
നീ  പറന്നാൽ  താഴെ  മണ്ണിൽ പൂക്കാലം കാണാം (2)
ആ  താലത്തിന്നുള്ളില്  താഴത്തെ  മങ്കമാർ 
തുമ്പിക്ക് നേദ്ദ്യ പൂക്കളുണ്ട് (2)  
പൂവനത്തിലോടാൻ വാ പൂവിളിക്ക്  കൂടാൻ വാ  
കോറസ്
പൂവനത്തിലോടാൻ വാ പൂവിളിക്ക്  കൂടാൻ വാ 
തെയ്യംതെയ്യം  തെയ്യംതെയ്യം തെയ്യംതെയ്യം 
തെയ്തെയ്തെയ്  തെയ്തെയ്തെയ്  തെയ്തെയ്തെയ്  താ... 
(അന്നലിട്ട  പൊന്നൂഞ്ഞാലിൽ....)
താനിരുന്നാടാൻ വാ താളമിട്ടു  പാടാൻ വാ (5)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Annalitta Ponnoonjaalil

Additional Info

Year: 
1984
Lyrics Genre: