ആവണിപ്പക്ഷീ

ആവണിപ്പക്ഷീ കൊണ്ടുവരൂ  
ഇന്നാരും തേടുന്ന താരത്തൂമുത്ത് (2)  
മാനുഷരെല്ലാം ഒന്നെന്ന ഭാവന.. ഒന്നെന്ന ഭാവന...
ആരും കാണാ  മുത്ത്
(ആവണിപ്പക്ഷീ... )

എന്നോ.. മനസ്സിൻ മണിവിളക്കായ് 
ആ  മുത്ത് മണ്ണിലിരുന്നു പോലും (2)
ഏതോ... കടലിലെ പാതാളത്തിൽ 
അത് പണ്ടൊരു ദേവനെറിഞ്ഞുപോലും (2)
അന്നുതൊട്ടീ...മന്നിടത്തിൽ...  
അന്ധരായി....ഞങ്ങൾ അനാഥരായി 
(ആവണിപ്പക്ഷീ... )

ഇന്നോ... മണ്ണിൻ കരിവിളക്കിൽ 
ആടുന്നതിരുളിൻ പ്രേതനാളം (2 )
നീളും... കലിയുടെ തീനാമ്പുകൾ 
അതിലിടറി വീണത് പൂത്തുമ്പികൾ (2)
എന്നുമെന്നും മന്നിടത്തിൽ  
അന്ധരായി....ഞങ്ങൾ അനാഥരായി 
(ആവണിപ്പക്ഷീ... )
താരത്തൂമുത്ത്... താരത്തൂമുത്ത്... താരത്തൂമുത്ത്... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aavanipakshi

Additional Info

Year: 
1984
Lyrics Genre: 

അനുബന്ധവർത്തമാനം