അത്തം പൊന്നത്തം

അത്തം പൊന്നത്തം പെൺപൂവേ നിൻ ചുണ്ടിൽ  
തത്തും ചിരിയെങ്ങും കളയല്ലേ  
ഉള്ളിൽ തിങ്ങും  തേനെങ്ങും തൂവല്ലേ  
അത്തം പൊന്നത്തം പെൺപൂവേ നിൻ ചുണ്ടിൽ  
തത്തും ചിരിയെങ്ങും കളയല്ലേ 
ഉള്ളിൽ തിങ്ങും തേനെങ്ങും തൂവല്ലേ 
ഉള്ളിൽ തിങ്ങും തേനെങ്ങും തൂവല്ലേ 

കോറസ് 
ലാ ല ലാ....ലാ ല ല....
 
പമ്പാ നീരലിയും വരുതത്തറയിൽ 
മുകിലല വെൺപാവുകൾ പാടും മുല്ലക്കാട്ടിൽ (2)
പൂവുണ്ടേ...പൂപ്പടയുണ്ടേ....പൂവുണ്ടേ...
പൂക്കൂട നിറഞ്ഞെന്നാലും 
അത്തപ്പൂക്കളമെഴുതും മുറ്റത്തൊരു നിറവാകാൻ നീ വേണം  (1)
(അത്തം പൊന്നത്തം...) 

കോറസ് 
ലാ ല ലാ....ലാ ല ല....
 
ആടും തിര പൂക്കും നെയ്തൽ തോപ്പിൽ
തിനമണി തേടും കിളി പാറും കുറിഞ്ചിമലയിൽ  (2) 
പൂവുണ്ടേ...പൂപ്പടയുണ്ടേ....പൂവുണ്ടേ...
പൂക്കൂട നിറഞ്ഞെന്നാലും  
ഓണത്തപ്പനു ഹൃദയപ്പൂവിൽ പൂന്തേൻ ചൊരിയാൻ നീ വേണം (1)
(അത്തം പൊന്നത്തം...) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Atham Ponnatham

Additional Info

Year: 
1984
Lyrics Genre: