ചിങ്ങക്കാറ്റേ

ചിങ്ങക്കാറ്റേ...ചിന്തു പാടും കാറ്റേ (1)
പുറനീരപ്പാട്ടിൻ്റെ ചിറ്റോടത്തിൽ നീ (1)
പഞ്ചാരി താളം തുള്ളുമ്പോൾ ... (1)
തുള്ളാ തിരയുണ്ടോ തുളുമ്പാ  കുടമുണ്ടോ - ഹോയ്
തുള്ളാ തിരയുണ്ടോ തുളുമ്പാ കുടമുണ്ടോ
ഓളം പോൽ  ഓരോരം തുഴയാക്കയ്യുണ്ടോ (1)

കോറസ്
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം

തിരയിൽ  തട്ടി താളം കൊട്ടി
മിഴിയും നീട്ടി കരളും നാട്ടി

കോറസ്
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം

നീലച്ചിട കൊത്തിച്ചികയും ചുണ്ടൻ വള്ളമേ നിൻ്റെ
അമരക്കാരൻ  അമ്പലപ്പുഴ ഭാഗവാനാണല്ലോ
നീലച്ചിട കൊത്തിച്ചികയും ചുണ്ടൻ  വള്ളമേ നിൻ്റെ
അമരക്കാരന് അമ്പലപ്പുഴ ഭാഗവാനാണല്ലോ 
ഇക്കാറ്റിനും മുൻപേ അക്കാറ്റിനും മുൻപേ 
കടവിൽ  ചെല്ലാം കോടി വാങ്ങാം ഇളനീരും മോന്താം (1 )

കോറസ്
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം

തിരയിൽ  തട്ടി താളം കൊട്ടി
മിഴിയും നീട്ടി കരളും നാട്ടി

കോറസ്
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം

കൈകൊട്ടി കളിച്ചു നീങ്ങും പങ്കായങ്ങളേ  നിങ്ങളിൽ 
ആടുന്നത് കല്ലൂർക്കാട്ടെ പൊൻ കൊടിയാണല്ലോ 
കൈകൊട്ടി കളിച്ചു നീങ്ങും പങ്കായങ്ങളേ നിങ്ങളിൽ
ആടുന്നത് കല്ലൂർക്കാട്ടെ പൊൻ  കൊടിയാണല്ലോ
ഇക്കാറ്റിനും മുൻപേ അക്കാറ്റിനും മുൻപേ
കുതിച്ചു ചെല്ലാം കൈവള വാങ്ങാം പാൽപ്പായസമുണ്ണാം  (1)

തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം
തുഴയോ തുഴ തുഴ തുഴയോ
തെയ്യം തെയ്യം തെയ്യം തെയ്യം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chingakkaatte

Additional Info

Year: 
1984
Lyrics Genre: 

അനുബന്ധവർത്തമാനം