കണ്ണീർപ്പാടം തേടി

കണ്ണീര്‍പ്പാടം തേടി കനലാഴികളില്‍ നീന്തി
എരിവേനലില്‍ ഒരു സൂര്യനും ഈ ഞാനും 
എന്‍ നോവും എരിഞ്ഞു തീരും യാമം
കണ്ണീര്‍പ്പാടം തേടി കനലാഴികളിൽ നീന്തി

ഓരോരോ മോഹങ്ങള്‍ ഇതള്‍നീര്‍ത്തും ആത്മാവിന്‍
കാണാത്ത കൈവഴിയിൽ
ഏതേതോ നോവിന്റെ വേഷമാടി
എന്നെന്നും ശാപങ്ങള്‍ സ്വന്തമാക്കി
നെഞ്ചേറ്റു വാങ്ങും നൊമ്പരം
കര്‍മ്മബന്ധങ്ങളോ ജന്മഭാരങ്ങളോ
കൈനീട്ടി വാങ്ങും ശോകാഗ്നികള്‍
കണ്ണീര്‍പ്പാടം തേടി കനലാഴികളില്‍ നീന്തി

സ്നേഹിച്ചും ലാളിച്ചും നാം പോറ്റും സ്വപ്നത്തിന്‍
കൈക്കുമ്പിള്‍ ചോര്‍ന്നൊഴിഞ്ഞു
പണ്ടെന്നോ നാം കണ്ട പാഴ്ക്കിനാവിന്‍
പൂമരക്കൊമ്പത്തെ കൂടൊഴിഞ്ഞു
ഏകാന്തനായ് നാം ഭൂമിയില്‍
ഏത് വിണ്‍ഗംഗയില്‍ മൂകനായ് മുങ്ങണം
പ്രാണന്നു മോക്ഷം തിരഞ്ഞീടുവാന്‍

കണ്ണീര്‍പ്പാടം തേടി കനലാഴികളില്‍ നീന്തി
എരിവേനലില്‍ ഒരു സൂര്യനും ഈ ഞാനും 
എന്‍ നോവും എരിഞ്ഞു തീരും യാമം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanneer paadam thedi

Additional Info

Year: 
1997

അനുബന്ധവർത്തമാനം