ആവണീ നിന്‍ മുടിയിഴയില്‍

ആവണീ നിന്‍ മുടിയിഴയില്‍
അലര്‍ വിരിയുമ്പോള്‍ - കരളില്‍
പൊന്നോണവില്ലിന്‍ ശ്രുതിനിറയുമ്പോള്‍
അതിസുഗന്ധസുന്ദരിയാകും
ഋതുമതിയായ് നീ പൂക്കുമ്പോള്‍
(ആവണി)

പൊന്നോണരാവില്‍ നിലാ ഊഞ്ഞാലിടാന്‍
പൊന്‍‌നൂലുമായി നില്‍ക്കും പൊല്‍തിങ്കളും
മധുചഷകം കൊണ്ടുവന്നു മനസ്സു നിറയെ
സഖിയെപ്പോലെ കാത്തുനിന്നു...
സരസയാമമാല തന്നു...
(ആവണി)

പൊന്നോടമേറി പ്രിയേ സ്വപ്നങ്ങളും
എന്‍ കാവ്യദാഹമൂറും സ്വര്‍ഗ്ഗങ്ങളും
നിന്‍ മുഖം കാണുവാനായ് കൊതിച്ചുവരവേ
കുളിരുകോരി ചാരെയെത്തി...
തളിരു ചൂടും നിന്റെ രൂപം...
(ആവണി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aavani Nin

Additional Info

Year: 
1991
ഗാനശാഖ: