കായലോളങ്ങൾ
കായലോളങ്ങൾ ചുംബിയ്ക്കും ഓടം പൊന്നോടം
മെല്ലെ നീങ്ങും
പൊന്നോടത്തിൽ നീയും ഞാനും
നിന്നെ പുൽകും താരുണ്യംപോൽ വിണ്ണിൻ
ചേലും
നിന്നെ പുൽകും താരുണ്യംപോൽ വിണ്ണിൻ
ചേലും
(കായലോളങ്ങൾ)
നീ നോക്കുമ്പോളെന്നാത്മാവിൽ
ഒരു മഴ -
പുലരിതൻ മധുമഴ
നീ ഓർക്കുന്നോ ഓലക്കുടക്കീഴിൽ
തളിരിളം കരളിലെ
പുതുമഴ
ചെമ്മീൻകെട്ടിൻ ചാരത്ത്...
കണ്മീൻ ചാടും
നേരത്ത്...
തമ്മിൽ ചാർത്തും മോഹം പോലെ
(കായലോളങ്ങൾ)
നീ
നോക്കുമ്പോളെന്നാത്മാവിൽ
മലരുകൾ കരം കൊട്ടുമൊരു ദിനം
ഞാൻ കാണുന്നു,
ഞാൻ മുങ്ങുന്നു
തണുവണിക്കരമണിയൊലികളിൽ
സ്വർണ്ണം പൂശും മുറ്റത്ത്...
സ്വർഗ്ഗം പൂക്കും കാലത്ത്...
നമ്മൾ കാണും സ്വപ്നം പോലെ
(കായലോളങ്ങൾ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kayalolangal
Additional Info
ഗാനശാഖ: