മനസ്സിൽ നിന്നും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

മനസ്സിൽ നിന്നും മനസ്സിലേക്കൊരു

മൗനസഞ്ചാരം...
കനവിൽ നിന്നും കനവിലൂടൊരു

മടക്കസഞ്ചാരം...

(മനസ്സിൽ)

ഋതുഭേദമാറും തുടർന്നു വന്നാലേ

വസന്തം പോലും സുഗന്ധമേകൂ
വികാരങ്ങളാറും മാറി വന്നെങ്കിലേ

വിനോദങ്ങളെല്ലാം മധുരങ്ങളാകൂ
വികൃതിയില്ലെങ്കിൽ പ്രകൃതിയുണ്ടോ

പ്രകൃതിയില്ലെങ്കിൽ സുകൃതിയുണ്ടോ

(മനസ്സിൽ)

ഇണക്കങ്ങളോരോ
പിണക്കങ്ങളേയും
മറന്നാൽ ബന്ധം പവിത്രമാകും
ഇടക്കാല വാഴ്വിൻ
ജ്യാമിതിക്കുള്ളിൽ നാം
ജലപ്പോളയേക്കാൾ
ക്ഷണഭംഗുരങ്ങൾ
പ്രപഞ്ചമില്ലെങ്കിൽ പ്രതീക്ഷയുണ്ടോ
വികാരമില്ലെങ്കിൽ
വിവാദമുണ്ടോ

(മനസ്സിൽ)