ആനന്ദത്തേൻ കുമ്മി

ആനന്ദത്തേൻ‌കുമ്മി ആടാൻ വാ മാളോരേ
ഉതിർമണി കതിർമണി
തിരയണ കുരുവികൾ
അതുവഴി ഇതുവഴി എതുവഴി പോയ്
കുന്നുമ്മേലേ വിഷുക്കൊന്ന
പൂത്തേ
കുന്നിറങ്ങും കിളിപ്പെണ്ണു ചൊന്നേ
ആറ്റിറമ്പിൽ പെറ്റു
വെള്ളരിത്തൈ
ആൺ‌തരിയോ അതു പെൺ‍‌തരിയോ

(ആനന്ദ)

പുഴയോരം പൂത്തു

മേലേ പൂമാനത്തിൻ ചേലായ്
കുഴലൂത്തും കൊട്ടും കേൾക്കുന്നേ
കുടമേറ്റി
താളം തുള്ളും പട്ടുക്കുടയും നീർത്തേ
എതിരേൽക്കാൻ വായോ
തമ്പ്രാനേ

കദളിപ്പൂ ചൂടും പാടവരമ്പത്തെന്തീ ചന്തം
കുറുചെണ്ടകൾ
തപ്പുകൾ തകിലുകൾ
കൂടും മേളച്ചന്തം (കുറുചെണ്ടകൾ)
ആർപ്പുകളോടെ
കുരവകളോടെ
ആർത്തലതല്ലിയ തായമ്പകയോടെ
തളാങ്കു തളാങ്കു തളാങ്കുതൻ
മേളം

പുഴയിൽ പൊന്നോളമാടി
തെക്കൻ കാറ്റും പാടി
ഇളമത്തമ്പ്രാനെ
കാണാൻ വാ
ഇതിലേ വാ തത്തേ മൈനേ
പുള്ളോർക്കുടമേ വീണേ
വിറവാലൻ‌കിളിയേ
നീയും വാ

അലരിപ്പൂ‌പോലെ മേലേക്കാവിലെന്തീ ചന്തം
ഒളിചിന്നും
ചിറ്റുവിളക്കുകൾ കണ്ണുകൾ
ചിമ്മും ചന്തം (ഒളി ചിന്നും)
പൂക്കുട തുള്ളി
പൂക്കുടമാടും
പൂമ്പുകിലൊത്തൊരു പൂരക്കളിയുടെ
തളാങ്കു തളാങ്കു തളാങ്കു
തൃത്താളം

(ആനന്ദ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aanandathen kummi

Additional Info

അനുബന്ധവർത്തമാനം