എൽ റ്റി മറാട്ട്

LT Maratt

മലയാള ചലച്ചിത്ര നടൻ. 1989 ജൂൺ 19- ന് കൊല്ലം ജില്ലയിലെ കുണ്ടറയിൽ തുളസിയുടെയും ലൈലയുടെയും മകനായി ജനിച്ചു.  കാഞ്ഞിരകോട് സെന്റ് മാര്‍ഗരറ്റ് എല്‍.പി.എസ്, കുണ്ടറ കെജിവി ഗവ.യു.പി.എസ്, ഇളംമ്പള്ളൂര്‍ എസ്.എന്‍.എസ്.എം.എച്ച്.എസ്.എസ്. ഇവിടങ്ങളിലായി പ്ലസ്ടു വരെ പഠിച്ചു. മുളങ്കാടകം യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ബി.എസ്.സി കമ്പ്യുട്ടര്‍ സയന്‍സ് ബിരുദം. എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സില്‍ വള്ളിക്കാവ് അമൃത സ്‌കൂള്‍ ഓഫ് സയന്‍സിൽ നിന്ന് ബിരുദാനന്തര ബിരുദം.എന്നിവ നേടി.

സ്‌കൂള്‍ പഠനകാലത്ത് യുവജനോത്സവ വേദികളില്‍ നിന്നായിരുന്നു എൽ ടി മറാട്ടിന്റെ തുടക്കം. ഹൈസ്‌കൂള്‍ പഠനകാലത്ത് നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. ഡിഗ്രി ക്ലാസ്സുകളില്‍ ആണ് കൂടുതലായി സിനിമയോട് അടുക്കുന്നത്. രണ്ടാം വർഷം ഡിഗ്രി സമയത്ത് ആദ്യത്തെ ഷോർട്ട് ഫിലിം ആയ സ്‌കൂൾബാര്‍ (2009) ചെയ്തു (തിരക്കഥ,സംവിധാനം). നിരവധി ഫിലിംഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിക്കുകയും അവാര്‍ഡുകള്‍ കിട്ടുകയും ചെയ്തു. പിന്നീട് പി.ജി വരെയുള്ള പഠനകാലയളവില്‍ ഒൻപതോളം ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു.

 ഫോറം കേരളം എന്നപേരിലുള്ള ഓൺലൈൻ സിനിമാകൂട്ടായ്മ 2011 ല്‍ നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ മറാട്ടിന്റെ സിനിമാ സ്വപ്‌നങ്ങളിലേക്കുള്ള ആദ്യ വഴി തുറന്നു. അദ്ദേഹത്തിന്റെ ഷോർട്ട് ഫിലിം "സിനിമാക്കഥപോലെ" ഫെസ്റ്റിവലില്‍ രണ്ടാം സ്ഥാനം നേടി.  വിധികർത്താക്കളില്‍ ഒരാളായിരുന്ന സംവിധായകന്‍ മാർട്ടിൻ പ്രക്കാട്ടിനൊപ്പം വർക്ക് ചെയ്യാനുള്ള അവസരമായിരുന്നു സമ്മാനം. അങ്ങനെ 2012-ല്‍ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ABCD ല്‍ അവസാനത്തെ അസിസ്റ്റന്റ് ഡയറക്ടറായി. കുറച്ച് ദിവസങ്ങള്‍ മാത്രമായിരുന്നു ആ അവസരം. അതുകൊണ്ട് തന്നെ ടൈറ്റിലില്‍ പേര് വന്നിരുന്നില്ല. ആദ്യമായി ടൈറ്റിലില്‍ പേര് വരുന്നത് 2016-ല്‍ വന്ന മാൻഹോൾ (ഡയറക്ടര്‍:വിധുവിൻസന്റ്) എന്ന സിനിമയിലാണ്. അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. 2019 ല്‍ വിധു വിൻസന്റ് സംവിധാനം ചെയ്ത സ്റ്റാൻഡ് അപ്പ് എന്ന സിനിമയിലൂടെ മറാട്ട് അസോസിയേറ്റ് ഡയറക്ടറുമായി. 

എൽ ടി മറാട്ടിന്റെ ഭാര്യ ഗായത്രി.

എൽ ടി മറാട്ടിന്റെ Short Films - Purdah, Script and Direction, 2013
Pinnampuram, Script and Cinematography, 2013,                                                                                                                                                                                                                                                       Bhavam Kiratham, Script and Direction, 2012,                                                                                                                                                                                                                                               Thanutha Kannada (Cooling Glass), Script and Direction, 2012
 Mazha Varunna Neram, Script and Direction, 2012
Cinemakadhapole, Script and Direction, 2011
 Delete,  Script , Cinematography and Direction, 2010
Moments, Script, Cinematography and Direction, 2010
 Face, Script and Direction, 2010
School Bar, Script and Direction, 2009

അവാർഡ്സ്- 
Best Film (School Bar)  SOMS (School of Media Studies) Film Fest (2009)
2nd Best Film (School Bar)   BIMS Film Fest (2009)
Solidarity Youth Award  (School Bar)  (2009)
Best Director (School Bar)  Film Fest, Govt.College of Engineering Wayanad (2009)
Official Selection (School Bar)  Children Film Fest  Kerala State Educational Department (2009)
Best Film (School Bar)   Panjajanyam International Film Fest (2011)
Best Film (School Bar)NOVARTIS, Tech Fest, College of Engineering Perumon (2011)
Best Film (School Bar)- ASTRAL, Tech Fest,Sreebudda College of Engineering , Alappuzha (2011)
2nd Best Film (Face)  Tech Fest,TKI, Kollam (2010)
Official Selection (Face) 3rd International Documentary and Short Film Festival of Kerala (2010)
Official Selection (Face) Kerala State Educational Film Festival (A Grade) Malappuram (2010)
Best Editor (Moments) Deepak Memorial Film Fest,Forumkeralam.com (2010)
Official Selection  (Moments) Kerala State Educational Film Festival (A Grade)Malappuram (2010)
Official Selection (Delete) Kerala State Educational Film Festival  Malappuram (2010)
2nd Best film and 2nd best director (Cinemakadhapole)  Forumkeralam Film Fest (2011)
Best Film (Cinemakadhapole)  CONJURA  Tech Fest Conducted by T K M Engineering College Kollam (2011)
People Choice Award (Purdah)  MESMERA Fest, MES Institute of Technology Kollam (2014)
11th Position (Purdah) in World's largest video fest conducted by Vubeology , Austin, USA ( Prize money : $450)  (2013)
Special Mention (Purdah)  3rd Half Festival, Insight creative group, Palakkad (2013)
Special Mention (Purdah)  Jamuura Short Film Fest, Mumbai (2013)

email: mattoose@gmail.com
        website: www.kundarajunction.com
         https://www.facebook.com/L.T.Maratt