Kunju Vava

എന്റെ പ്രിയഗാനങ്ങൾ

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • നീ കാണുമോ - M

    നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
    സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
    വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി  നിറഞ്ഞൂ
    മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു

    എൻ വാക്കുകൾ വാടി വീണ പൂക്കളായി
    മൂകസന്ധ്യയിൽ അന്യനായി മാറിഞാൻ (2)
    കൂടണഞ്ഞു കതിരുകാണാക്കിളി
    എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങൾ  ( നീ കാണുമോ)

    പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാൻ
    വിരഹരാത്രി തൻ പാതിരാച്ചിന്തു ഞാൻ (2)

    ഒന്നു കേൾക്കൂ ജീവിതം പോയൊരീ
    പാഴ്മുളം തണ്ടിലെ നൊമ്പരങ്ങൾ   (നീ കാണുമോ)

  • ആദ്യവസന്തമേ ഈ മൂകവീണയിൽ - F

    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവ ഗീതമായ് നിറയുമോ
    ആദ്യവർഷമേ തളിരില തുമ്പിൽ
    ഒരു  മോഹ ബിന്ദുവായ് കൊഴിയുമോ (ആദ്യ..)

    ഏഴഴകുള്ളൊരു വാർമയിൽ പേട
    തൻ സൗഹൃദ പീലികളോടെ (2)
    മേഘ പടം തീർത്ത വെണ്ണിലാ കുമ്പിളിൽ (2)
    സാന്ത്വന നാളങ്ങളോടെ
    ഇതിലേ വരുമോ ഇതിലേ വരുമോ
    രാവിന്റെ കാവിലിലെ മിഴിനീർ പൂവുകൾ
    പാരിജാതങ്ങളായ് മാറാൻ (ആദ്യ...)

    പൊന്നുഷ സന്ധ്യ തൻ ചിപ്പിയിൽ വീണൊരു
    വൈഡൂര്യ രേണുവെ പോലെ (2)
    താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ (2)
    മംഗള ചാരുതയേകാൻ
    ഇതിലെ വരുമോ ഇതിലേ വരുമോ
    അണയുമീ ദീപത്തിൻ കാണാംഗുരങ്ങളിൽ
    സ്നേഹബിന്ദുക്കളായ് അലിയാൻ (ആദ്യ..)

  • വരമഞ്ഞളാടിയ രാവിന്റെ

    വരമഞ്ഞളാടിയ രാവിന്റെ മാറില്‍
    ഒരു മഞ്ഞുതുള്ളി ഉറങ്ങി...
    നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍
    വിരഹമെന്നാലും മയങ്ങി..
    പുലരിതന്‍ ചുംബന കുങ്കുമമല്ലേ
    ഋതുനന്ദിനിയാക്കി അവളേ..
    പനിനീര്‍ മലരാക്കി...

    കിളി വന്നു കൊഞ്ചിയ ജാലകവാതില്‍
    കളിയായ് ചാരിയതാരേ..
    മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍
    മധുവായ് മാറിയതാരേ..
    അവളുടെ മിഴിയില്‍ കരിമഷിയാലേ
    കനവുകളെഴുതിയതാരേ‍..
    നിനവുകളെഴുതിയതാരേ അവളേ
    തരളിതയാക്കിയതാരേ..

    മിഴിപെയ്തു തോര്‍ന്നൊരു സായന്തനത്തില്‍
    മഴയായ് ചാറിയതാരേ...
    ദലമര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍
    കുയിലായ് മാറിയതാരേ..
    അവളുടെ കവിളിലില്‍ തുടു വിരലാലേ
    കവിതകളെഴുതിയതാരേ..
    മുകുളിതയാക്കിയതാരേ അവളേ
    പ്രണയിനിയാക്കിയതാരേ..

     

    .

     

     
  • സാഗരമേ ശാന്തമാക നീ

    സാഗരമേ ശാന്തമാക നീ
    സാന്ധ്യരാഗം മായുന്നിതാ
    ചൈത്രദിനവധു പോകയായ്
    ദൂരെ യാത്രാമൊഴിയുമായ് (സാഗരമേ)

    തളിർത്തൊത്തിലാരോ പാടീ
    തരൂ ഒരു ജന്മം കൂടി
    പാതിപാടും മുൻപേ വീണൂ
    ഏതോ കിളിനാദം കേണൂ (2)
    ചൈത്രവിപഞ്ചിക മൂകമായ്
    എന്തേ മൌനസമാധിയായ്? (സാഗരമേ)

    വിഷുപ്പക്ഷിയേതോ കൂട്ടിൽ
    വിഷാദാർദ്രമെന്തേ പാടി
    നൂറു ചൈത്രസന്ധ്യാരാഗം
    പൂ തൂകാവു നിന്നാത്മാവിൽ (2)

  • അറിയാതെ അറിയാതെ എന്നിലെ

    അറിയാതെ.. അറിയാതെ..
    എന്നിലെ എന്നിൽ നീ..
    എന്നിലെയെന്നിൽ നീ..
    കവിതയായ്‌ വന്നു തുളുമ്പി..
    അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ
    നവനീതചന്ദ്രിക പൊങ്ങി..

    ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ
    മധുരം വിളമ്പുന്ന യാമം..
    ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ
    പ്രണയം തുടിയ്ക്കുന്ന യാമം..
    പ്രണയം തുടിയ്ക്കുന്ന യാമം..

    പദചലനങ്ങളിൽ പരിരംഭണങ്ങളിൽ
    പാടേ മറന്നു ഞാൻ നിന്നു..
    അയഥാർത്ഥ മായിക ഗോപുരസീമകൾ
    ആശകൾ താനേതുറന്നു..
    ആശകൾ താനേതുറന്നു..

  • സന്ധ്യേ കണ്ണീരിതെന്തേ

    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ കേഴുകയാണോ നീയും
    നിൻമുഖംപോൽ നൊമ്പരംപോൽ
    നില്പൂ രജനീഗന്ധീ (സന്ധ്യേ..)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..

    മുത്തുകോർക്കും പോലെ വിഷാദ-
    സുസ്മിതം നീ ചൂ‍ടി വീണ്ടും
    എത്തുകില്ലേ നാളേ (2)
    ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും
    വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..

    ദു:ഖമേ നീ പോകൂ കെടാത്ത
    നിത്യതാരാജാലം പോലെ കത്തുമീയനുരാഗം (2)
    മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ
    നീയും ഏറ്റുപാടാൻ പോരൂ (സന്ധ്യേ...)

     

  • മറന്നിട്ടുമെന്തിനോ

    മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
    മൗനാനുരാഗത്തിൻ ലോലഭാവം..
    കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
    പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
    പുലർമഞ്ഞുകാലത്തെ സ്നേഹതീരം...

    അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
    നെഞ്ചോടൊതുക്കി കിടന്നിരുന്നു..
    കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
    കവിളോടുരുമ്മി കിതച്ചിരുന്നു..
    പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
    ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..

    അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
    കവിതകൾ മൂളി പഠിച്ചിരുന്നൂ..
    മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ
    മാറോടമർത്തി കൊതിച്ചിരുന്നു..
    എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
    എത്രയോ സ്നേഹിച്ചിരുന്നിരുന്നു...

  • ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ

    ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
      നീലക്കുരുവികളേ
      തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
      വിങ്ങിക്കരയണ കാണാപ്പൂവിന്റെ
      കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ(ചീര...)
     
      തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലിൽ
      മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ
      വെറ്റില നാമ്പു മുറിക്കാൻ വാ
      കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാൻ വാ
      കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോൾ
      മുത്തശ്ശിയമ്മയെ കാണാൻ വാ  (ചീര)
     മേലേ വാര്യത്തെ പൂവാലി പയ്യ്
      നക്കി തുടച്ചു മിനുക്കിയൊരുക്കണ
      കുട്ടിക്കുറുമ്പുകാരീ
      കിങ്ങിണി മാല കിലുക്കാൻ വാ
      കിന്നരിപ്പുല്ലു കടിയ്ക്കാൻ വാ
      തൂവെള്ളക്കിണ്ടിയിൽ പാലു പതയുമ്പോൾ
      തുള്ളിക്കളിച്ചു നടക്കാൻ വാ...  (ചീര)

  • ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ

    ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ 
    ആയിരം പേര്‍ വരും
    കരയുമ്പോള്‍ കൂടെക്കരയാന്‍ 
    നിന്‍ നിഴല്‍ മാത്രം വരും
    നിന്‍ നിഴല്‍ മാ‍ത്രം വരും
    സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍
    സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍
    ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍
    (ചിരിക്കുമ്പോള്‍...)

    കടലില്‍ മീന്‍ പെരുകുമ്പോള്‍ 
    കരയില്‍ വന്നടിയുമ്പോള്‍
    കഴുകനും കാക്കകളും പറന്നു വരും
    കടലില്‍ മീന്‍ പെരുകുമ്പോള്‍ 
    കരയില്‍ വന്നടിയുമ്പോള്‍
    കഴുകനും കാക്കകളും പറന്നു വരും
    കടല്‍ത്തീരമൊഴിയുമ്പോള്‍ 
    വലയെല്ലാമുണങ്ങുമ്പോള്‍
    അവയെല്ലാം പലവഴി പിരിഞ്ഞുപോകും 
    അവയെല്ലാം പലവഴി പിരിഞ്ഞുപോകും

    കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നൂ
    കരഞ്ഞു കരഞ്ഞു കരള്‍ -
    തളര്‍ന്നു ഞാനുറങ്ങുമ്പോള്‍ 
    കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ - കരിങ്കടലേ
    കനിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍
    കണ്ണുനീര്‍ ചിപ്പികളോ നിറച്ചിരുന്നു
    കണ്ണൂനീര്‍ ചിപ്പികളോ നിറച്ചിരുന്നു
    (ചിരിക്കുമ്പോള്‍...)

     

Entries

Post datesort ascending
Lyric തൂവെണ്ണിലാവോ വ്യാഴം, 24/09/2020 - 21:48
Lyric ഹായ് ഹായ് ഹായ് വ്യാഴം, 24/09/2020 - 21:33
Lyric പാൽതെന്നലേ കുളിർപെയ്തുവാ വ്യാഴം, 24/09/2020 - 21:22
Lyric ഇന്നുമമ്പിളി കൺതുറന്നത് വ്യാഴം, 24/09/2020 - 21:09
Lyric പീലിക്കമ്മലണിഞ്ഞവളെ വ്യാഴം, 24/09/2020 - 20:53
Lyric ഈ വളപൊട്ടും Mon, 21/09/2020 - 15:21
Lyric ഞാനും വരട്ടെ Mon, 21/09/2020 - 10:15
Lyric മഴമീട്ടും ശ്രുതി Mon, 21/09/2020 - 10:11
Lyric കാക്കോത്തി കാവിലെ Mon, 21/09/2020 - 10:06
Lyric മിന്നാമിനുങ്ങേ - F Mon, 21/09/2020 - 10:02
Lyric ലവ് ലവ് ലവ് ലെറ്റർ - F Mon, 21/09/2020 - 09:56
Lyric ലവ് ലവ് ലവ് ലെറ്റർ - M Mon, 21/09/2020 - 09:52
Lyric മിന്നാമിനുങ്ങേ - F Sat, 19/09/2020 - 20:27
Lyric പോരാട്ടം ഇതു തേരോട്ടം Sat, 19/09/2020 - 20:21
Lyric മത്താപ്പ് മത്താപ്പ് Sat, 19/09/2020 - 20:13
Lyric ഞാനൊരു രാജാവായാൽ Sat, 19/09/2020 - 20:07
Lyric മുകിൽ തുടികൊട്ടി വ്യാഴം, 17/09/2020 - 10:34
Lyric വീരാളി പട്ടുംകെട്ടി ബുധൻ, 16/09/2020 - 22:28
Lyric വിടചൊല്ലി പിരിയുവാൻ Sun, 13/09/2020 - 15:30
Lyric പഞ്ചവർണ്ണപ്പൈങ്കിളിക്ക് വ്യാഴം, 10/09/2020 - 20:47
Lyric സ്വർണ്ണം വിളയുന്ന നാട് വ്യാഴം, 10/09/2020 - 20:16
Lyric മാനം വിളക്കു വെച്ചെടാ ബുധൻ, 09/09/2020 - 19:20
Lyric കണ്മണിയെ നിൻ ചിരിയിൽ Sun, 06/09/2020 - 20:52
Lyric ജീവിതമിനിയൊരു Sun, 06/09/2020 - 20:48
Lyric പാലക്കാടൻ കാറ്റ് Sun, 06/09/2020 - 16:35
Lyric വർണ്ണവർണ്ണ തൊങ്ങൽ വ്യാഴം, 03/09/2020 - 21:00
Lyric പൊട്ടു കുത്തി വ്യാഴം, 03/09/2020 - 20:56
Lyric കലപില ചൊല്ലി ബുധൻ, 02/09/2020 - 21:46
Lyric മർക്കട മക്കളെ ബുധൻ, 02/09/2020 - 20:38
Lyric കാണാക്കുയിലേ കണികാണും ബുധൻ, 02/09/2020 - 20:34
Lyric വസന്തമായ് വർണ്ണപ്പൂവാടിയിൽ D2 ബുധൻ, 02/09/2020 - 20:28
Lyric വസന്തമായ് വർണ്ണപ്പൂവാടിയിൽ D1 ബുധൻ, 02/09/2020 - 20:24
Lyric തോവാളപ്പൊൻ പൂവോ - D2 ബുധൻ, 02/09/2020 - 15:20
Lyric അക്കുത്തിക്കുത്താന ചൊവ്വ, 01/09/2020 - 18:05
Lyric കളകാഞ്ചിപാട്ടിന്റെ - M വെള്ളി, 28/08/2020 - 09:41
Lyric കളകാഞ്ചിപ്പാട്ടിന്റെ - D വെള്ളി, 28/08/2020 - 09:37
Lyric തൂണു കെട്ടി ബുധൻ, 26/08/2020 - 22:50
Lyric കുടുക്കിന്റെ കൂട്ടിൽ ബുധൻ, 26/08/2020 - 07:55
Lyric അട്ടപ്പാടി ഹയ്യാ സ്വാമി Sun, 23/08/2020 - 11:19
Lyric ഓസ്കാർ മ്യൂസിക് Sun, 23/08/2020 - 10:56
Lyric നിഴലുറങ്ങവേ Sun, 23/08/2020 - 10:48
Lyric ഇളമാൻമിഴിയിൽ Sun, 23/08/2020 - 10:44
Lyric ഓലോലം വീശുന്ന Sun, 23/08/2020 - 10:21
Lyric ഈ രാജവീഥിയിൽ വെള്ളി, 21/08/2020 - 22:01
Lyric ചെന്താഴംപൂവിൻ വെള്ളി, 21/08/2020 - 17:57
Lyric ഉന്നം നോക്കി വെള്ളി, 21/08/2020 - 10:41
Lyric പകൽ മായുന്നു വെള്ളി, 21/08/2020 - 10:27
Lyric കൊലുസ്സിൻ കൊഞ്ചലിൽ - M വെള്ളി, 21/08/2020 - 10:20
Lyric കൊലുസ്സിൻ കൊഞ്ചലിൽ - F വെള്ളി, 21/08/2020 - 10:16
Lyric ചക്കിന് വെച്ചത് Mon, 17/08/2020 - 09:34

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പാൽതെന്നലേ കുളിർപെയ്തുവാ വെള്ളി, 25/09/2020 - 20:09
തൂവെണ്ണിലാവോ വ്യാഴം, 24/09/2020 - 21:48
തൂവെണ്ണിലാവോ വ്യാഴം, 24/09/2020 - 21:48
ഹായ് ഹായ് ഹായ് വ്യാഴം, 24/09/2020 - 21:33
ഹായ് ഹായ് ഹായ് വ്യാഴം, 24/09/2020 - 21:33
പാൽതെന്നലേ കുളിർപെയ്തുവാ വ്യാഴം, 24/09/2020 - 21:22
പാൽതെന്നലേ കുളിർപെയ്തുവാ വ്യാഴം, 24/09/2020 - 21:22
ഇന്നുമമ്പിളി കൺതുറന്നത് വ്യാഴം, 24/09/2020 - 21:09
ഇന്നുമമ്പിളി കൺതുറന്നത് വ്യാഴം, 24/09/2020 - 21:09
പീലിക്കമ്മലണിഞ്ഞവളെ വ്യാഴം, 24/09/2020 - 20:53
പീലിക്കമ്മലണിഞ്ഞവളെ വ്യാഴം, 24/09/2020 - 20:53
ഈ വളപൊട്ടും Mon, 21/09/2020 - 15:21
മിന്നാമ്മിനുങ്ങേ (M) Sun, 20/09/2020 - 14:35
മിന്നാമ്മിനുങ്ങേ (M) Sat, 19/09/2020 - 23:03
മറഞ്ഞു പോയതെന്തേ ബുധൻ, 16/09/2020 - 23:51
മറഞ്ഞു പോയതെന്തേ ബുധൻ, 16/09/2020 - 23:44