കെ പി കുമാരൻ

K P Kumaran
സംവിധാനം: 11
കഥ: 5
സംഭാഷണം: 5
തിരക്കഥ: 8

100 സെക്കന്റ് ദൈർഖ്യമുള്ള "ദ റോക്ക്" എന്ന ലഘുചിത്രത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനാണ് കെ പി കുമാരന്‍. 1938 ല്‍ തലശ്ശേരിയില്‍ ജനിച്ചു. സ്വയംവരം എന്ന ചിത്രത്തിന്റെ സഹതിരക്കഥാ രചയിതാവാണ്. അതിഥി, തോറ്റം, രുക്മിണി , നേരം പുലരുമ്പോള്‍, ആദിപാപം, കാട്ടിലെപാട്ട്, തേന്‍തുള്ളി, ആകാശഗോപുരം എന്നിവയാണ് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍. നാഷണല്‍ ഫിലിം അവാര്‍ഡ്, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നി ലഭിച്ചിട്ടുണ്ട്. 60 -കളുടെ തുടക്കത്തിലെ പരീക്ഷണാത്മക നാടക പ്രസ്ഥാനങ്ങളുമായി സജീവമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം സി.ജെ.തോമസിന്റെ നാടകങ്ങളിൽ  അഭിനയിക്കുകയും ചെയ്തു. ചിത്രലേഖ ഫിലിം സൊസൈറ്റി (1965) രൂപീകരിക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട് .
സിനിമകൾ കൂടാതെ ഒരു ചുവടു മുന്നോട്ട് ,കേരള തനിമയുടെ താളം,ഒരു തുള്ളി വെളിച്ചം എന്ന ഡോക്യൂമെന്ററികളും An Unmistakable Identity, aka India:Continuity and Change എന്ന  വീഡിയോ ചിത്രയും കൂടാതെ  കൂടാതെ PTI-TV (ന്യൂഡൽഹി) യ്ക്കുള്ള ടിവി പരിപാടികളും  സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.