ജ്യോത്സ്ന

Jyotsna
Date of Birth: 
വെള്ളി, 05/09/1986
ആലപിച്ച ഗാനങ്ങൾ: 139
    കുവൈത്തില്‍ രാധാകൃഷ്ണന്റെയും ഗിരിജയുടെയും മകളായി 1986ല്‍ ജനിച്ചു. തൃശൂര്‍ ഭാരതീയ വിദ്യാഭവനില്‍നിന്ന് സ്കൂള്‍ പഠനവും വിദൂര പഠനത്തിലൂടെ ബിരുദവും നേടി.

പുതുതലമുറ ഗായികമാരില്‍ ഏറെ ശ്രദ്ധേയയായ ജ്യോത്സ്ന മോഹന്‍സിത്താര സംഗീതം നല്‍കിയ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. നമ്മള്‍, മനസ്സിനക്കരെ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഹിറ്റായി.     തൃശൂര്‍ സ്വദേശിനിയായ ജ്യോത്സ്ന 2002-ല്‍ ആണ്‌ ചലച്ചിത്ര പിന്നണിഗാനരംഗത്ത്‌ അരങ്ങേറ്റംകുറിക്കുന്നത്‌. `പ്രണയമണിത്തൂവലി'ലെ `വളകിലുക്കം കേട്ടടി' ആയിരുന്നു ആദ്യഗാനം. എന്നാല്‍ കമലിന്റെ `നമ്മള്‍' എന്ന ചിത്രത്തിലെ സുഖമാണീ നിലാവ്‌' എന്ന ഗാനമാണ്‌ ജ്യോത്സ്നയുടെ കരിയറില്‍ വഴിത്തിരിവായത്‌. സ്വപ്‌നക്കൂടിലെ `കറുപ്പിനഴക്‌...' `മനസ്സിനക്കരെ'യിലെ `മെല്ലെയൊന്നു...' `പെരുമഴക്കാല'ത്തിലെ `മെഹ്‌റുബാ...' തുടങ്ങിയ ഗാനങ്ങള്‍ ജ്യോത്സ്നയുടെ സൂപ്പര്‍ഹിറ്റായ ഗാനങ്ങളാണ്‌. വിവിധ ഭാഷകളിലായി 130 ചിത്രങ്ങളിലും 200 ആല്‍ബങ്ങളിലും ജ്യോത്സ്ന പാടിയിട്ടുണ്ട്‌.  
2003ലെ ലെക്സ് ഏഷ്യാനെറ്റ് അവാര്‍ഡ്, 2004ലെ മഹാത്മാഗാന്ധി എഡ്യൂക്കേഷന്‍ ഫൌണ്ടേഷന്‍ അവാര്‍ഡ്, 2005ലെ മികച്ച ആല്‍ബം ഗാനത്തിനുള്ള അവാര്‍ഡ് എന്നിവ ലഭിച്ചു.
സഹോദരി: വീണ.