ജോസഫ് മാത്യു കുറ്റോലമഠം

Joseph Mathew Kuttolamadam
Joseph Mathew Kuttolamadam
Date of Death: 
ചൊവ്വ, 17 March, 2015

ടിവി സീരിയല്‍ 'അക്കര കാഴ്ചകളിലെ വൈദികനായി വേഷമിട്ട ജോസഫ് മാത്യു കുറ്റോലമഠം. തിരുവനന്തപുരം പാപ്പനംകോട് കുറ്റോലമഠം പരേതരായ ഫാ.കെ.സി. മാത്യൂസിന്റെയും ശോശാമ്മ മാത്യുസിന്റെയും എട്ടു മക്കളില്‍ ഏഴാമന്‍. 1991ല്‍ അമേരിക്കയിലെത്തി. ന്യുയോര്‍ക്കില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനാണ്. കൂടല്‍ പള്ളിവടക്കേതില്‍ തങ്കമണി ജോസഫ് (ആര്‍.എന്‍. ഹാക്കന്‍സാക്ക് മെഡിക്കല്‍ സെന്റര്‍, ന്യുജേഴ്‌സി) ആണു ഭാര്യ. നിഷാ ജോസഫ് , നോവാ ജോസഫ് എന്നിവരാണു മക്കള്‍. ന്യൂജേഴ്‌സിയില്‍ ഫൈന്‍ ആര്‍ട്‌സ് മലയാളം തീയറ്റര്‍ അവതരിപ്പിച്ച 'മഴവില്ല് പൂക്കുന്ന ആകാശം'എന്ന നാടകത്തിന്റെ പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ചത് ഫൈന്‍ ആര്‍ട്‌സ് മുന്‍ പ്രസിഡന്റ് കൂടിയായ ജോസ് കുറ്റോലമഠമാണ്. ഫൈന്‍ ആര്‍ട്‌സിലെ മറ്റ് നാടകങ്ങളിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വീടും ഒരു റിഹേഴ്‌സല്‍ ക്യാമ്പ് തന്നെയാണ്. 2015,മാര്‍ച്ച് 17ന് ന്യൂ ഒര്‍ലിയന്‍സില്‍ സിനിമാ ഷൂട്ടിംഗിനായി പോയി ഷാര്‍ലറ്റിലേക്കു മടങ്ങുമ്പോൾ വിമാനയാത്രക്കിടെ ഹൃദയസ്തംഭനം മൂലം ജോസഫ് മാത്യു കുറ്റോലമഠം അന്തരിച്ചു. ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന പേരിടാത്ത ചിത്രത്തില്‍ അഭിനയിക്കാനായിരുന്നു പോയത്. അക്കര കാഴ്ചകള്‍ സംവിധാനം ചെയ്ത അബി വര്‍ഗീസ് ആണു സിനിമയുടെ സംവിധായകന്‍.

https://www.youtube.com/watch?v=h4hl3PijYww#t=18