jishnu vp

**JVP**

എന്റെ പ്രിയഗാനങ്ങൾ

 • വാതിൽപ്പഴുതിലൂടെൻ മുന്നിൽ

  വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം
  വാരിവിതറും ത്രിസന്ധ്യ പോകേ
  അതിലോലമെൻ ഇടനാഴിയിൽ നിൻ‌ കള-
  മധുരമാം കാലൊച്ച കേട്ടു (2)
  ( വാതിൽപ്പഴുതിലൂടെൻ )

  ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും
  മൃദുലമാം നിസ്വനം പോലെ
  ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ
  ഉയിരിൽ അമൃതം തളിച്ച പോലെ
  തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ
  അറിയാതെ കോരിത്തരിച്ചു പോയി (2)
  ( വാതിൽപ്പഴുതിലൂടെൻ )

  ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ
  മധുകരൻ നുകരാതെയുഴറും പോലെ
  അരിയനിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ
  പൊരുളറിയാതെ ഞാൻ നിന്നു
  നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ
  മറ്റൊരു സന്ധ്യയായി നീ വന്നു (2)
  ( വാതിൽപ്പഴുതിലൂടെൻ )

 • കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി

  കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
  ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി
  മറുവാക്കു കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ
  പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ
  പുള്ളോര്‍ക്കുടം പോലെ തേങ്ങി
  (കണ്ണീര്‍)

  ഉണ്ണിക്കിടാവിന്നു നല്‍കാന്‍
  അമ്മ നെഞ്ചില്‍ പാലാഴിയേന്തി
  ആയിരം കൈ നീട്ടി നിന്നു
  സൂര്യതാപമായ് താതന്റെ ശോകം
  വിട ചൊല്ലവേ നിമിഷങ്ങളില്‍
  ജലരേഖകള്‍ വീണലിഞ്ഞൂ
  കനിവേകുമീ വെണ്മേഘവും
  മഴനീര്‍ക്കിനാവായ് മറഞ്ഞു, ദൂരെ
  പുള്ളോര്‍ക്കുടം കേണുറങ്ങി
  (കണ്ണീര്‍‌)

  ഒരു കുഞ്ഞു പാട്ടായ് വിതുമ്പി
  മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു
  ആരെയോ തേടിപ്പിടഞ്ഞൂ
  കാറ്റുമൊരുപാടുനാളായലഞ്ഞു
  പൂന്തെന്നലില്‍ പൊന്നോളമായ്
  ഒരു പാഴ് കിരീടം മറഞ്ഞൂ
  കദനങ്ങളില്‍ തുണയാകുവാന്‍
  വെറുതെയൊരുങ്ങുന്ന മൗനം, എങ്ങോ
  പുള്ളോര്‍ക്കുടം പോലെ വിങ്ങി
  (കണ്ണീര്‍)

 • പാതിരാമഴയേതോ - M

  പാതിരാമഴയെതോ ഹംസഗീതം പാടി
  വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
  നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
  (പാതിരാമഴയെതോ)

  കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
  മുന്നിലലിയും വ്യാമോഹ ജ്വാലയാളുകയായ്
  എന്റെ ലോകം നീ മറന്നു (2)
  ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
  (പാതിരാമഴയെതോ)

  ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
  കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
  ഏകയായ് നീ പോയതെവിടെ (2)
  ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
  (പാതിരാമഴയെതോ)

 • ധനുമാസപ്പെണ്ണിനു പൂത്താലം

  ധനുമാസപ്പെണ്ണിനു പൂത്താലം
  മകരത്തില്‍ കുളിരും നാണം
  കുംഭത്തില്‍ മംഗല്യ മകം തൊഴണം
  പിന്നെ മീനത്തില്‍ അവളുടെ താലികെട്ട്
  (ധനുമാസപ്പെണ്ണിനു)

  കനിവേകും മേടം മിഴിപൊത്തി നിന്നെ
  കാണാന്‍ എന്നെയുണര്‍ത്തും
  ഉരുളിയും പൂവും പുടവയും പൊന്നും
  വാല്‍ക്കണ്ണാടിയും കാണാം
  കവിതേ........... ആ...........
  കവിതേ പൂക്കണി കൊന്നയായി നീ മുന്നില്‍
  പുളകത്തില്‍ മുങ്ങുമ്പോള്‍ ഞാനുണരും
  (ധനുമാസപ്പെണ്ണിനു)

  ഇടവത്തില്‍ പെയ്യും മഴകൊണ്ടു മൂടാന്‍
  ഈറന്‍ കഞ്ചുകം മാറാം
  മിഥുനനിലാവില്‍ മിഴികളാല്‍ തോര്‍ത്താം
  കര്‍ക്കിടകപ്പുഴ നീന്താം
  മൃദുലേ.... ആ......
  മൃദുലേ ഓമനത്തിങ്കളായി നീയെന്‍റെ
  ഹൃദയത്തിന്‍ സംഗീതമാവുകില്ലേ
  (ധനുമാസപ്പെണ്ണിനു)

  ----------------------------------

 • അഴലിന്റെ ആഴങ്ങളില്‍ ..

  ആ...ആ...ആ...
  അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
  നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ...
  അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
  നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
  ഇരുള്‍ ജീവനെ പൊതിഞ്ഞു ,
  ചിതല്‍ പ്രാണനില്‍ മേഞ്ഞു ,
  കിതയ്ക്കുന്നു നീ .... ശ്വാസമേ .....
  (അഴലിന്റെ ആഴങ്ങളിൽ  ... )

  പിന്നോട്ടു നോക്കാതെ പോകുന്നു നീ....
  മറയുന്നു ജീവന്റെ പിറയായ നീ....
  അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻ‌തുള്ളി നീ....
  ഇനിയെന്റെ ഉൾ‌പ്പൂവില്‍ മിഴിനീരു നീ....
  എന്തിനു വിതുമ്പലായ് ചേരുന്നു നീ...
  പോകൂ വിഷാദരാവേ....
  എന്‍ നിദ്രയെ, പുണരാതെ....  നീ....
  (അഴലിന്റെ ആഴങ്ങളിൽ  ... )

  ആ...ആ....ആ....
  പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍
  പതറുന്ന രാഗം നീ, എരിവേനലിൽ‍..
  അത്തറായ് നീ പെയ്യും നാൾ‌ ദൂരെയായ്...
  നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍ ...
  പൊന്‍കൊലുസ്സു കൊഞ്ചുമാ,  നിമിഷങ്ങളെൻ
  ഉള്ളില്‍ കിലുങ്ങിടാതെ, ഇനി വരാതെ.....
  നീ .. എങ്ങോ .. പോയ്‌....... .

  അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
  നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
  ഇരുള്‍ ജീവനെ പൊതിഞ്ഞു ,
  ചിതല്‍ പ്രാണനില്‍ മേഞ്ഞു ,
  കിതയ്ക്കുന്നു നീ .... ശ്വാസമേ .....

 • അന്തിമലരികൾ പൂത്തു പൂത്തു

  അന്തിമലരികൾ പൂത്തു പൂത്തു
  സന്ധ്യാദീപം കസവുടുത്തു
  തങ്കപ്പുലിനഖമോതിരം മൂടും
  രണ്ടാം മുണ്ടുമായ് രാത്രി വന്നു
  അന്തിമലരികൾ പൂത്തു പൂത്തു
  സന്ധ്യാദീപം കസവുടുത്തു

  നിശ്ശബ്ദപുഷ്പം ചോദിച്ചു
  നീയാരു നീയാരു സോമലതേ
  തിങ്കൾ പറഞ്ഞു ലജ്ജാലോലയാം
  നിന്നെ കാണാൻ വന്നു ഞാൻ
  അന്തിമലരികൾ പൂത്തു പൂത്തു
  സന്ധ്യാദീപം കസവുടുത്തു

  ഏകാന്തപുഷ്പം ചോദിച്ചു
  എന്നോടെന്തിനീ മൂകരാഗം
  തിങ്കൾ പറഞ്ഞു നിന്റെയീ മൗനം
  സംഗീതമാക്കാൻ ഞാൻ വന്നു
  അന്തിമലരികൾ പൂത്തു പൂത്തു
  സന്ധ്യാദീപം കസവുടുത്തു

  ഗ്രാമീണപുഷ്പത്തിൻ ഗാനത്തിൽ
  പ്രേമസൗരഭ്യം നിറഞ്ഞു നിന്നു
  പൊന്നൊളിത്തിങ്കളിൻ
  കൈവലയങ്ങളിൽ
  പൂവിന്റെ നാണമൊതുങ്ങി നിന്നു

  അന്തിമലരികൾ പൂത്തു പൂത്തു
  സന്ധ്യാദീപം കസവുടുത്തു
  തങ്കപ്പുലിനഖമോതിരം മൂടും
  രണ്ടാം മുണ്ടുമായ് രാത്രി വന്നു
  അന്തിമലരികൾ പൂത്തു പൂത്തു
  സന്ധ്യാദീപം കസവുടുത്തു

 • അനുരാഗിണീ ഇതാ എൻ

  അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
  ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
  അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
  { അനുരാഗിണീ ഇതാ എൻ }

  കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
  നിറമേകും ഒരു വേദിയിൽ
  കുളിരോലും ശുഭ വേളയിൽ
  പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
  { അനുരാഗിണീ ഇതാ എൻ }

  മൈനകൾ പദങ്ങൾ പാടുന്നൂ
  കൈതകൾ വിലാസമാടുന്നൂ
  {മൈനകൾ}

  കനവെല്ലാം കതിരാകുവാൻ
  എന്നുമെന്റെ തുണയാകുവാൻ
  വരദേ..
  അനുവാദം നീ തരില്ലേ
  അനുവാദം നീ തരില്ലേ
  { അനുരാഗിണീ ഇതാ എൻ }

 • അകലെ അകലെ

  അകലേ അകലേ ആരോ പാടും
  ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍
  ഓര്‍ത്തു പോവുന്നു ഞാന്‍

  അകലേ അകലേ ഏതോ കാറ്റില്‍
  ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
  കൂടു തേടുന്നു ഞാന്‍..അകലേ അകലേ..

  മറയുമോരോ പകലിലും നീ കാത്തു നില്‍ക്കുന്നു
  മഴനിലാവിന്‍ മനസുപോലെ പൂത്തു നില്‍ക്കുന്നു
  ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍


  യാത്രയാകും യാനപാത്രം ദൂരെയാകവേ
  മഞ്ഞു കാറ്റേ മറയിലോ നീ മാത്രമാകവേ
  സമയം മറന്ന മാത്രകള്‍
  പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍.

   
 • അന്തിക്കടപ്പുറത്ത്

  അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
  നാലും കൂട്ടി മുറുക്കി
  നടക്കണതാരാണ് ആരാണ് (അന്തി)
  ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ
  തൊറയരൻ
  അങ്ങേക്കടലില് പള്ളിയൊറങ്ങാൻ മൂപ്പര് പോണതാണേ (അന്തി)

  മരനീരും
  മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയൻ (2)
  നീട്ടിത്തുപ്പിയതാണേലിത്തുറ മണലെല്ലാം
  പൊന്നാകൂലേ
  മാനത്തെ പൂന്തുറയിൽ വലവീശണ കാണൂലേ (2)
  വെലപേശി നിറയ്ക്കണ കൂടേല്
  മീനാണെങ്കിപ്പെടയ്ക്കൂലേ
  മീനാണെങ്കിപ്പെടയ്ക്കൂലേ
  (അന്തിക്കടപ്പുറത്ത്)

  കടലിനക്കരെ ഏഴിലംപാലയിലായിരം മൊട്ടുവിരിയൂലേ
  ആയിരം
  മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാൻ ഓമനവണ്ടു മുരളൂലേ (കടൽ)
  അക്കരെയിക്കരെ
  ഓടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ
  മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു
  കിടന്നു തെളങ്ങൂലേ (അക്കരെ)
  മുത്തു കിടന്നു തെളങ്ങൂലേ - മുത്തു കിടന്നു
  തെളങ്ങൂലേ (അന്തി)

  താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിൻ
  കുട്ടികൾ
  അക്കരെ മുത്തുകണക്കൊരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു
  കണ്ട്
  മലർപ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി
  വിളിക്കെ
  പറയച്ചെണ്ടകളലറി തരികിടമേളമടിച്ചുമുഴക്കും നേരം
  ചാകര വന്നകണക്കു
  മണപ്പുറമാകെത്തിമികിട തിമൃതത്തെയ് (താരി)

  ഞാനും കേട്ടേ - ഞാനും കണ്ടെ

  അവനവനിന്നു കലമ്പിയ നേരത്തെൻ‌റെ
  കിനാവിലൊരമ്പിളിവള്ളമിറങ്ങിയൊരുങ്ങി-
  യനങ്ങിയിരമ്പിയകമ്പടികൂടാൻ
  അത്തിലുമിത്തിലുമാടംമാനത്തോണികളൊഴുകി
  തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു
  താളത്തരികിട തിമൃതത്തെയ്

  തുറകളിലിന്നൊരു തുടികുളിമേളത്തായമ്പകയുടെ ചെമ്പട
  മുറുകി
  കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി
  അത്തിമരത്തിൻ
  കീഴേ തറയിലൊരപ്പോത്തിക്കരി നല്ലതുപാടി (തുറ)
  തണ്ടെട് വളയെട് പറയെട് വടമെട്
  മൊഴികളിലലയുടെ തകിലടി മുറുകി (2)
  തരികിട തിമൃതത്തെയ് താകിട തിമൃതത്തെയ് ധിമികിട
  തിമൃതത്തെയ്

 • എന്നിട്ടും ചത്തില്ല

   

  അന്നു കുളിച്ചു മുടിയാറ്റിപ്പോരുമ്പോൾ
  കുന്നിക്കുരു കൊണ്ടെറിഞ്ഞോരാ സുന്ദരൻ
  ആ സുന്ദരൻ‌തന്നെയെന്നെ വേൾക്കുക വേണല്ലോ

  ആ സുന്ദരൻ തന്നെയെന്നെ വേൾക്കുകയില്ലെങ്കിൽ
  തുമ്പക്കഴുത്തിങ്കൽ തൂങ്ങി മരിക്കും ഞാൻ

  എന്നിട്ടും ചത്തില്ല ജീവിക്കയാണെങ്കിൽ
  കണ്ണൻ ചിരട്ടയിൽ നൂണു മരിക്കും ഞാൻ

  എന്നിട്ടും ചത്തില്ല ജീവിക്കയാണെങ്കിൽ
  പൂവൻപഴം കൊണ്ടു കുത്തി മരിക്കും ഞാൻ

  എന്നിട്ടും ചത്തില്ല….ജീവിക്കയാണെങ്കിൽ
  തളികയിൽ വെള്ളം വെച്ചു മുങ്ങി മരിക്കും ഞാൻ

  എന്നിട്ടും ചത്തില്ല ജീവിക്കയാണെങ്കിൽ
  നെയ്യപ്പമുണ്ടാക്കി വിഷമായി തിന്നും ഞാൻ

  എന്നിട്ടും ചത്തില്ല  ജീവിക്കയാണെങ്കില്‍
  പൂവമ്പഴം കൊണ്ട് കുത്തി മരിക്കും ഞാന്‍..

  എന്നിട്ടും ചത്തില്ലാ.. ജീവിക്കയാണെങ്കില്‍
  പുല്ലിന്റെ തുമ്പത്ത് തൂങ്ങി മരിക്കും ഞാന്‍

  എന്നിട്ടും ചത്തില്ല.... ജീവിക്കയാണെങ്കില്‍
  ചിപ്പീലെ വെള്ളത്തില്‍ ചാടീ മരിക്കും ഞാന്‍..

  എന്നിട്ടും ചത്തില്ല ജീവിക്കയാണെങ്കിൽ(2)
  ആ സുന്ദരനെ വിട്ടിട്ട് വേറൊരാളെ വേൾക്കും ഞാൻ

   

Entries

Post datesort ascending
Lyric ഗുരുവായൂർ ഓമന കണ്ണനാമുണ്ണിക്ക് ചൊവ്വ, 15/09/2020 - 17:45
Film/Album ഉണ്ണിക്കണ്ണൻ ചൊവ്വ, 15/09/2020 - 17:44
Lyric മുത്താരം മുത്തുണ്ടേ Sat, 22/08/2020 - 19:09
Lyric വഴിയോരം വെയിൽ കായും വെള്ളി, 22/05/2020 - 18:29
Film/Album വൺസ് അപ്പോൺ എ ടൈം ദെയർ വാസ് എ കള്ളൻ വെള്ളി, 15/05/2020 - 20:31
Lyric സാരസമുഖീ സഖീ Sun, 10/05/2020 - 10:07
Lyric അക്കരെ നിക്കണ ചക്കരമാവിലൊരിത്തിരി വ്യാഴം, 24/10/2019 - 18:04
Film/Album ബയസ്കോപ്പ് Sun, 28/07/2019 - 09:18
Artists ചന്ദ്രൻ വേയാട്ടുമ്മൽ Sun, 28/07/2019 - 09:11
Artists കെ എം മധുസൂദനൻ Sun, 28/07/2019 - 09:05
Lyric തങ്കമെയ്യോളി ബുധൻ, 07/02/2018 - 17:38
Lyric രാജദമ്പതിമാര്‍ ബുധൻ, 07/02/2018 - 17:35
Lyric ഒരു മിന്നാമിന്നി ബുധൻ, 07/02/2018 - 17:30
Lyric നേശമാന ബുധൻ, 07/02/2018 - 17:23
Lyric മാഘ ചന്ദിരാ ബുധൻ, 07/02/2018 - 17:21
Lyric കാട്ടിയക്കാരന്‍ ബുധൻ, 07/02/2018 - 17:19
Lyric ഇവളാരിവളാര്‍ ബുധൻ, 07/02/2018 - 17:16
Lyric ആരാണ്ടും കൂരി കൂട്ടി ബുധൻ, 07/02/2018 - 17:13
Lyric നല്ലവന്‍ (തീം സോംഗ് ) ബുധൻ, 07/02/2018 - 17:09
Lyric സുന്ദരനാം ബുധൻ, 07/02/2018 - 17:04
Lyric ചെങ്കൊടി പാറിക്കാന്‍ ബുധൻ, 07/02/2018 - 16:57
Lyric ചന്തമുള്ള Sat, 03/02/2018 - 17:33
Lyric കനലു മലയുടെ Sat, 03/02/2018 - 17:25
Lyric സ്വപ്നമൊരു ചാക്ക് Sat, 03/02/2018 - 17:07
Lyric വരൂ വരൂ Sat, 03/02/2018 - 16:54
Film/Album അഭിയുടെ കഥ അനുവിന്റേയും Sat, 19/08/2017 - 21:24
Artists ജയ്റാം പോസ്റ്റർവാല Sat, 19/08/2017 - 21:24
Artists ആന്തണി ബി ജയരൂപൻ Sat, 19/08/2017 - 21:21
Artists രവി Sat, 19/08/2017 - 21:14
Artists ജയലക്ഷ്മി സുന്ദരേശൻ Sat, 19/08/2017 - 21:12
Artists സുനിൽ ശ്രീ നായർ Sat, 19/08/2017 - 21:04
Artists അഗിലൻ Sat, 19/08/2017 - 21:02
Artists വിക്രം മെഹ്റ Sat, 19/08/2017 - 21:00
Artists ഉദയഭാനു മഹേശ്വരൻ Sat, 19/08/2017 - 20:55
ബാനർ യൂഡ്ലി ഫിലിംസ് Sat, 19/08/2017 - 20:53
Artists ജിതിൻ രാജ് വെള്ളി, 16/06/2017 - 21:39
Artists നിജയ് ജയൻ വെള്ളി, 16/06/2017 - 21:38
Artists കെ സജിമോൻ വെള്ളി, 16/06/2017 - 21:37
Artists അശോകൻ നമ്പഴിക്കാട് വെള്ളി, 16/06/2017 - 14:12
Artists എസ് ശരത് വെള്ളി, 16/06/2017 - 14:08
ബാനർ കേരളീയം കളക്ടീവ് വെള്ളി, 16/06/2017 - 14:07
Artists ജെയിൻ പോൾ ചൊവ്വ, 14/03/2017 - 23:30
Artists ബിറ്റോ ഡേവിസ് Sun, 05/03/2017 - 08:40
Artists തൊണ്ടങ്ങ ജോസ് Sun, 05/03/2017 - 08:38
Artists ശ്യാം ആൻറണി ചെമ്പൻ Sun, 05/03/2017 - 08:19
Artists ആതിര പട്ടേൽ ചൊവ്വ, 14/02/2017 - 22:41
Artists റോമിൻ ആൻറണി വ്യാഴം, 27/10/2016 - 10:02
Artists റഷീദ് കാട്ടുങ്ങല്‍ ചൊവ്വ, 08/12/2015 - 21:59
ബാനർ നാസ് റിലീസ് ചൊവ്വ, 08/12/2015 - 21:57
ബാനർ കാട്ടുങ്ങല്‍ ഫിലിംസ് ചൊവ്വ, 08/12/2015 - 21:56

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കതിവന്നൂർ വീരനെ Sun, 18/10/2020 - 11:38 രാഗം
എന്തേ നീ കണ്ണാ Sun, 18/10/2020 - 10:13 രാഗം
മാമവ മാധവ വെള്ളി, 16/10/2020 - 18:11 രാഗം
ഡോ സെബാസ്റ്റ്യൻ ജോസഫ് വ്യാഴം, 15/10/2020 - 13:17
ഡോ സെബാസ്റ്റ്യൻ ജോസഫ് വ്യാഴം, 15/10/2020 - 13:13
ഡോ സെബാസ്റ്റ്യൻ ജോസഫ് വ്യാഴം, 15/10/2020 - 13:12 Profile details
പ്രൊഫ. ഡോ. സെബാസ്റ്റ്യൻ ജോസഫ് വ്യാഴം, 15/10/2020 - 12:18 പ്രൊഫൈൽ വിവരങ്ങളിലെ തിരുത്ത്
പാൽക്കടലിലുയരും Sat, 10/10/2020 - 20:48 രാഗം - ചലനാട്ട ആക്കി
പാൽക്കടലിലുയരും(D) Sat, 10/10/2020 - 20:46 രാഗം
കടം കൊണ്ട ജന്മം പേറി Sat, 10/10/2020 - 18:11 രാഗം
പന്നഗേന്ദ്രശയനാ വെള്ളി, 09/10/2020 - 10:27 രാഗം
കൊമ്പെട് കുഴലെട് ബുധൻ, 07/10/2020 - 20:26 രാഗം
നാടൻപാട്ടിന്റെ മടിശ്ശീല ചൊവ്വ, 06/10/2020 - 12:25
അയ്യപ്പഗാനങ്ങൾ Vol 2 Mon, 05/10/2020 - 22:10 ടൈറ്റിലിൽ Vol 2. ചേർത്തു
പറന്നു പറന്നു പറന്നു വെള്ളി, 02/10/2020 - 15:21 രാഗം
എല്ലാ ദുഃഖവും തീർത്തു തരൂ എന്റയ്യാ വ്യാഴം, 01/10/2020 - 22:48 രാഗം
യമുനാ തീരവിഹാരി വ്യാഴം, 01/10/2020 - 17:59 രാഗം
കളഭമഴ പെയ്യുന്ന രാത്രി വ്യാഴം, 01/10/2020 - 16:43 രാഗം
കാക്കക്കുയിലേ ചൊല്ലൂ Mon, 21/09/2020 - 22:55 രാഗം
കണ്ടാൽ ചിരിക്കാത്ത Mon, 21/09/2020 - 20:23 രാഗം
ഗോപുരമുകളിൽ വാസന്തചന്ദ്രൻ വെള്ളി, 18/09/2020 - 19:21
നീലമേഘക്കൂന്തലുണ്ട് വ്യാഴം, 17/09/2020 - 13:45 രാഗം
കുങ്കുമപ്പൂവുകൾ പൂത്തു വ്യാഴം, 17/09/2020 - 12:47 രാഗം
കണ്മണി നീയെൻ കരം പിടിച്ചാല്‍ വ്യാഴം, 17/09/2020 - 12:46 രാഗം
നദികളിൽ സുന്ദരി യമുനാ വ്യാഴം, 17/09/2020 - 12:45 രാഗം
എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ വ്യാഴം, 17/09/2020 - 12:44 രാഗം
പ്രളയപയോധിയിൽ വ്യാഴം, 17/09/2020 - 12:42 രാഗം
സ്വർണ്ണച്ചാമരം വീശിയെത്തുന്ന (F) വ്യാഴം, 17/09/2020 - 12:40 രാഗം
പീലിക്കണ്ണെഴുതി വ്യാഴം, 17/09/2020 - 12:24 രാഗം
പീലിക്കണ്ണെഴുതി വ്യാഴം, 17/09/2020 - 11:30 Video link added
ഗുരുവായൂർ ഓമന കണ്ണനാമുണ്ണിക്ക് ചൊവ്വ, 15/09/2020 - 17:46
ഗുരുവായൂർ ഓമന കണ്ണനാമുണ്ണിക്ക് ചൊവ്വ, 15/09/2020 - 17:45
ഗുരുവായൂർ ഓമന കണ്ണനാമുണ്ണിക്ക് ചൊവ്വ, 15/09/2020 - 17:45
ഉണ്ണിക്കണ്ണൻ ചൊവ്വ, 15/09/2020 - 17:44
ഈ ജാതിക്കാ തോട്ടം വെള്ളി, 11/09/2020 - 19:00 രാഗം
പാലാഴി തേടും ദേവാംഗനേ ബുധൻ, 09/09/2020 - 16:07 രാഗം
അകലെയാണെങ്കിലും വ്യാഴം, 27/08/2020 - 09:36 രാഗം
കോലക്കുഴൽ വിളികേട്ടോ Mon, 24/08/2020 - 20:18 രാഗം
ശ്രീപാൽക്കടലിൽ Sun, 23/08/2020 - 18:45 രാഗം
മോഹം കൊണ്ടു ഞാൻ - M Sun, 23/08/2020 - 11:44 രാഗം
മുത്താരം മുത്തുണ്ടേ Sun, 23/08/2020 - 10:40
മുത്താരം മുത്തുണ്ടേ Sun, 23/08/2020 - 10:38 വരികൾ ചേർത്തു വീഡിയോ ലിങ്ക് ചേർത്തു
മുത്താരം മുത്തുണ്ടേ Sat, 22/08/2020 - 19:09
മുത്താരം മുത്തുണ്ടേ Sat, 22/08/2020 - 19:09
ഫസ്റ്റ് ബെൽ വ്യാഴം, 20/08/2020 - 11:22 നടൻ സുബൈറിനെ ചേർത്തു
ചൈത്രനിലാവിന്റെ പൊൻപീലിയാൽ ബുധൻ, 19/08/2020 - 09:47 രാഗം
കസവു ഞൊറിയുമൊരു Sun, 16/08/2020 - 22:27 രാഗം
വാനം ചായും വെള്ളി, 14/08/2020 - 17:28 രാഗം ചേർത്തു
കൃഷ്ണ കൃഷ്ണ ബുധൻ, 12/08/2020 - 15:59 രാഗം
എന്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ ചൊവ്വ, 11/08/2020 - 21:04 രാഗം

Pages