ജയൻ ക്രയോൺ

Jayan Crayon
ക്രയോൺ ജയൻ

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് സ്വദേശി. വിദ്യാഭ്യാസത്തിനു ശേഷം കൊമേഴ്‌സ്യൽ ആർട്ടിസ്റ്റായി തുടങ്ങി . പിന്നീട് സിനിമാ രംഗത്ത് കലാസംവിധാനത്തിൽ അസിസ്റ്റന്റ് ആയി തുടങ്ങി, എം ബാവ, ഗിരീഷ് മേനോൻ , സാബു സിറിൽ, സതീഷ് കൊല്ലം എന്നീ കലാ സംവിധായകരുടെ കൂടെ ഒട്ടേറെ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി. പിന്നീട് അഞ്ച് വർഷം ജോലിസംബന്ധമായി ഗൾഫിൽ (യു എ ഇ ) 2016 ൽ തിരിച്ചു നാട്ടിലെത്തി വീണ്ടും സിനിമയിൽ കലാസംവിധാന രംഗത്ത് തുടർന്നു . 2018 ൽ 'രക്തസാഷ്യം' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാ സംവിധായകനായി. ശേഷം വിനായകൻ നായകനായ 'തൊട്ടപ്പൻ', ഇഷ്‌ക് , ജിമ്മി ഈ വീടിന്റെ ഐശ്വര്യം, ആനപ്പറമ്പിലെ വേൾഡ്കപ്പ് എന്നീ ചിത്രങ്ങൾ ചെയ്തു. ഇപ്പോൾ 'മണിയറയിലെ അശോകൻ' , ചെമ്പൻ വിനോദ് നായകനാകുന്ന പുതിയ ചിത്രം എന്നിവയ്ക്ക് വേണ്ടി കലാ സംവിധാനം ചെയ്യുന്നു