ഹരി വിസ്മയം

Hari Vismayam

 

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്ത് പട്ടാഴി എന്ന സ്ഥലത്ത് ജനപ്രതിനിധിയും രാഷ്ട്രീയ പ്രവർത്തകയുമായ എൽ. രമാദേവിയുടെയും നന്ദകുമാറിന്റെയും മകനായി 1995ൽ ജനിച്ച ഹരി, പ്ലസ് ടു പഠനത്തിന് ശേഷം കോഴിക്കോട് ഗവ.ലോ കോളേജിൽ നിയമ പഠനത്തിന് ചേർന്നു. അതിയായ സിനിമാമോഹം കാരണം നിയമ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. 

 ചലച്ചിത്ര മേളയിൽ പരിചയപ്പെട്ട സംവിധായകൻ സജിൻ ബാബുവിന്റെ നിർദ്ദേശത്തെ തുടർന്ന് തൃശൂർ ചേതന കോളേജിൽ  ദൃശ്യം മാധ്യമ ബിരുദം പഠിയ്ക്കാൻ ചേർന്നു. പഠന സമയത്തു തന്നെ ദേശീയ പുരസ്‌കാര ജേതാവ് വിജയ് എം ജി നിർമ്മിച്ച് സുരേഷ് നാരായണൻ സംവിധാനംചെയ്ത 'ഇരട്ടജീവിതം' എന്ന സിനിമയിലൂടെ ആദ്യമായി സംവിധാന സഹായിയായി. തുടർന്ന് നിരവധി ഷോർട്ട് ഫിലുമുകളിലും ആൽബങ്ങളിലും പ്രവർത്തിക്കുകയും 2017-ൽ പിങ്ക് പോലീസിന്റെ സദാചാരത്തെ കുറിച്ച് പറയുന്ന 'The Pink' എന്ന ഡോക്യൂമെന്ററി സംവിധാനം ചെയ്യുകയും ചെയ്തു. ഇതിനിടയിൽ ഛായാഗ്രാഹകൻ ഷാൻ റഹ്മാന്റെ സഹായി ആയി ക്യാമറ മേഖലയിലും കൈവെച്ചു. അതേത്തുടർന്ന് മധുമേഹവൈരി , സ്ലിം ആൻഡ് ഷെയിപ്പ് , ബസ്റ്റ് ലിഫ്റ്റർ തുടങ്ങിയ നിരവധി പരസ്യ ചിത്രങ്ങൾക്ക് സ്വതന്ത്രമായ്‌ ക്യാമറ ചലിപ്പിച്ചു. 2022-ൽ മണികണ്ഠൻ ആചാരിയെ പ്രധാന കഥാപാത്രമാക്കി  റെഡ് എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തു

ചേതനയിലെ സിനിമ ബിരുദ പഠനം പൂർത്തിയാക്കിയ ഹരി, നിരവധി സിനിമകളിൽ അസ്സി.ഡയറക്ടറായും അസ്സോ. ഡയറക്ടറായും, പരസ്യ ചിത്രങ്ങളിൽ സംവിധായകനായും പ്രവർത്തിച്ചു വരുന്നു.

.