ഗോവിന്ദ് മേനോൻ

Govind Menon

പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി എന്ന ചിത്രത്തിൽ പരമാനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് ഗോവിന്ദ് മേനോൻ. 
      മലയാളിയായ ഗോവിന്ദിൻ്റെ സ്കൂൾ വിദ്യാഭ്യാസം ഡാർജിലിംഗിലായിരുന്നു.. തുടർന്ന് യു.എസ്.ലെ ഓസ്റ്റിൻ, മിഡിൽബറി കോളേജിൽ നിന്ന് തിയേറ്റർ ആൻ്റ് ഫിലിംസിൽ ഡിഗ്രിയും, ടെക്സസ് യൂണിവേഴ്സിറ്റിൽ നിന്ന് ഫിലിം ഡയറക്ഷനിൽ മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കി.. പിന്നീട് രണ്ട് വർഷത്തോളം യു.എസ് ലെ അലാസ്കയിൽ ഡോക്യുമെൻറി മേക്കിംഗിൽ സജീവമായിരുന്നു..
      1995 ൽ സംഗീത് ശിവൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിർണ്ണയം എന്ന ചിത്രത്തിൽ സംവിധാന സഹായിയായിരുന്ന ഗോവിന്ദ്, ആ ചിത്രത്തിലും, അതേവർഷമിറങ്ങിയ 'തച്ചോളി വർഗ്ഗീസ് ചേകവരി' ലും അഭിനയിച്ചു.. കാലാപാനി എന്ന സിനിമയിലേക്ക് വിദേശതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സഹായത്തിനായി സംവിധായകൻ പ്രിയദർശൻ സമീപിച്ചതിനെത്തുടർന്ന് ഗോവിന്ദ് മേനോൻ ആ ചിത്രത്തിൽ ഒരു കാസ്റ്റിംഗ് ഏജൻറായി പ്രവർത്തിക്കുകയും, അതിൽ പരമാനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. 
      സന്തോഷ് ശിവൻ സംവിധാനം ചെയ്ത  Halo എന്ന ഹിന്ദി ചിത്രത്തിൽ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കുകയും അഭിനയിക്കുകയും ചെയ്ത ഗോവിന്ദ്, പിന്നീട് Danger, Kwahish, kis kis ki kismat, Bachke rahne re Baba എന്നിങ്ങനെ നാല് ബോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും, ഒരു ഇംഗ്ലീഷ് ചിത്രമടക്കം രണ്ടു സിനിമകളുടെ നിർമ്മാണ പങ്കാളിയാവുകയും ചെയ്തു.. 
      ഗോവിന്ദിൻ്റെ ഭാര്യയും ഡിസൈനറുമായ സിമ്രിത് ബ്രാർ 'ദിൽ ചാഹ്താ ഹെ, ലഗാൻ അടക്കമുള്ള സിനിമകളുടെ പബ്ലിസിറ്റി ഡിസൈനറായിരുന്നു.. ഭാര്യയ്ക്കും മകൾക്കുമൊപ്പം അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ താമസമാക്കിയിട്ടുള്ള ഗോവിന്ദ് മേനോൻ, ട്രാൻസ്ലേറ്റിംഗ് ആൻറ് ഡബ്ബിംഗ് രംഗത്തും, വിവിധ ചാനൽ പ്രോഗ്രാമുകളുടെ ക്രിയേറ്റിവ് കൺസൾട്ടൻ്റായുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്.