ഗായത്രി മനോജ്
Gayathri Manoj
മനോജ്‌കുമാറിന്റേയും സ്മിത മനോജിന്റേയും മകളായി കോഴിക്കോട് ജില്ലയിലെ കുണ്ടൂപറമ്പിൽ ജനിച്ചു. കോഴിക്കോട് പ്രസന്റേഷൻ ഹയർ സെക്കന്ററി സ്കൂൾ, ഗവണ്മെന്റ് അച്യുതൻ ഗേഴ്സ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലായിരുനു ഗായത്രിയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഫാർമസിയിൽ ബിരുദം നേടി.
2023 -ൽ രാജസേനൻ സംവിധാനം ചെയ്ത ഞാനും പിന്നൊരു ഞാനും എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ഗായത്രി മനോജ് സിനിമാഭിനയ രംഗത്തേക്കെത്തുന്നത്. അതിനുശേഷം സീൻ നമ്പർ 36 മാളവിക വീട് എന്ന ചിത്രത്തിലും അഭിനയിച്ചു. സിനിമകൾ കൂടാതെ സർവകലാപകലാശാല എന്ന വെബ്ബ് സീരീസിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. ഗായത്രിയുടെ അമ്മ സ്മിത അഭിനേത്രിയാണ്.
വിലാസം - Devankanam ( H) Kannarambath paramba edakkad (po) westhill kunduparamba calicut.
Instagram