എന്താണ് പാട്ടിലെ കാവ്യത്വം?

എന്താണ് പാട്ടിലെ കാവ്യത്വം?


പാട്ട് കവിത കൊണ്ട് നിറഞ്ഞതാകണോ?


 

കാവ്യത്വം എന്തെന്നു പറയാനുള്ള അറിവില്ല. എന്നാൽ പാട്ടിൽ കവിത വേണം എന്നറിയാം. ഇല്ലെങ്കിൽ വെറും ഡാഡി മമ്മി വീട്ടിൽ ഇല്ല എന്ന പോലെയാകും പാട്ടു്, ആരും വീട്ടിൽ ഇല്ലാത്ത ശൂന്യതയായിപ്പോകും. ആരെങ്കിലുമൊക്കെ ഉണ്ടെങ്കിലേ ഒരു ജീവിതം ഉള്ളൂ.

 കെവി

പലപ്പോഴും പല ഗാനങ്ങളും നമുക്ക് പ്രിയപ്പെട്ടതാകുന്നത് അര്‍ത്ഥമുള്ള വരികള്‍ കൊണ്ടാണ്...
ചില ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ കണ്ണു നിറയുന്നു എന്തു കൊണ്ടാണ് അതിലെ വരികള്‍ കാവ്യം....
അതാണ്‌ നമ്മുടെ മനസ്സില്‍ തട്ടുന്നത്....വീണ്ടും വീണ്ടും ആ ഗാനം കേള്‍ക്കാന്‍ നമുക്ക് തോന്നുന്നത്.......
ഒരു വീടിനു മേല്‍ക്കൂര വേണോ എന്നു ചോദിക്കുന്ന പോലെ ആണ് പാട്ടിനു കവിത വേണോ എന്നു ചോദിക്കുന്നത്.........

കാവ്യത്വം എന്നതുകൊണ്ട് poetic value ആണ്‌ ഉദ്ദേശിച്ചതെങ്കില്‍:

പോനാല്‍ പോഹട്ടും പോടാ എന്നതിനു കാവ്യഭംഗിയുണ്ടോ? ഇല്ലെന്നു തോന്നുന്നവര്‍ ഉണ്ടാകും ഉണ്ടെന്നു തോന്നുന്നവരും ഉണ്ടാകും. എന്താണ്‌ കല എന്നു ചോദിക്കുന്നതുപോലെയാണ്‌ എന്താണ്‌ കവിത എന്ന് ചോദിക്കുന്നതും. ബാക്കിയാകുന്ന ചോദ്യം കവിത എന്തായാലും ശരി, ആ മൂല്യമില്ലാത്ത വരികള്‍ പാട്ടിനു ഉപയോഗിക്കാമോ എന്നതാണ്‌.

പാട്ടിന്റെ വരികള്‍ കവിതയാണോ അല്ലെങ്കില്‍ കവിതയായിരിക്കേണ്ടതുണ്ടോ എന്നത് പലദേശങ്ങളില്‍, പലകാലം, സംഗീതത്തിന്റെ പല ശാഖോപശാഖകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌. വരികളിലെ സാഹിത്യം പൊയറ്റിക് വര്‍ത്ത് ഉള്ളതായാലും ഇല്ലെങ്കിലും കുഴപ്പമില്ല, അതിനു പാട്ടിന്റെ സംഗീതത്തിനു വേണ്ടി യോജിച്ച സംഭാവന ചെയ്യാന്‍ കെല്പ്പുണ്ടായാല്‍ മതി എന്നതാണ്‌ പൊതുവേ കേള്‍ക്കാറുള്ള ഭൂരിപക്ഷാഭിപ്രായം. അതായത് പൊയറ്റിക്ക് വര്‍ത്ത് നിര്‍ബന്ധമില്ല, ഉണ്ടെങ്കില്‍ അത് പാട്ടിന്റെ മൊത്തം ആകര്‍ഷകതയ്ക്ക് ഭംഗം വരാത്തതെന്നു മാത്രമല്ല സംഭാവന നല്‍കുന്നതും ആയിരിക്കണം എന്ന്. ഭിനാഭിപ്രായങ്ങളും കേള്‍ക്കാം, ധാരാളം.

എന്താണ്‌ പൊയറ്റിക് വര്‍ത്ത് എന്നത് വൈയക്തികമാണ്‌. ചിലര്‍ക്ക് ചങ്ങമ്പുഴയുടെ വാഴക്കുല വളരെ പൊയറ്റിക് വര്‍ത്ത് ഉള്ള കവിതയാണ്‌. മറ്റു ചിലര്‍ക്ക് കാവാലത്തിന്റെ നാടന്‍ പാട്ടുകളോ കടമ്മനിട്ടയുടെ തീപ്പൊരിക്കവിതകളോ ഒക്കെയാകാം പൊയറ്റിക്ക് വര്‍ത്ത് ഏറിയവ.

ജിം റീവ്സ് തുടങ്ങിയ ഭാവഗായകര്‍ പാടിയിരുന്നത് കവിതയോടടുത്തു നില്‍ക്കുന്ന വരികള്‍ ആയിരുന്നു. ബോബ് ഡൈലന്റെ വരികളുടെ കാവ്യത്വം മൂലം അത് പുസ്തകമായി ഈ വര്‍ഷം ഇറങ്ങി. എന്നാല്‍ ആരെങ്കിലും മഡോണയുടെ വരികള്‍ കവിതയെന്ന് പറയുമെന്ന് തോന്നുന്നില്ല. ഇതെല്ലാം ജനകീയ ഹിറ്റുകള്‍ ആയിരുന്നു താനും.

മലയാളം സിനിമാപ്പാട്ട് എഴുത്തുകാര്‍ മിക്കവരും ഏറിയോ കുറഞ്ഞോ കവികള്‍ ആയിരുന്നതിനാല്‍ വ്യക്തമായും പൊയറ്റിക്ക് വര്‍ത്ത് ഉള്ള കണ്ടന്റ് ഉണ്ടാക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. മറ്റുഭാഷയിലെ സംഗീത സാഹിത്യത്തെക്കാള്‍ പൊയറ്റിക്ക് വര്‍ത്ത് കൂടിയ വരികള്‍ കുറഞ്ഞത് ആദ്യ ദശകങ്ങളിലെങ്കിലും നമുക്കുള്ളതും അതുകൊണ്ടാണ്‌.

ഗുണങ്ങളുണ്ടോ? ഉണ്ടെന്ന അഭിപ്രായത്തിനു എതിരുണ്ടാകാന്‍ വഴിയില്ല. സാലഭഞ്ജികകള്‍ കൈകളില്‍ കുസുമ താലമേന്തി വരവേല്‍ക്കും, ഹൃദയമാം ശംഖില്‍ ഭൂപാളവുമായ് ഉദയാദ്രിസാനുവില്‍ നിന്നും, കാലം ഘനീഭൂതമായ് നില്‍ക്കുമക്കര കാണാക്കയങ്ങളിലൂടെ... ഏതൊക്കെ പാട്ടാണെന്ന് ഓര്‍മ്മ വരും നല്ലൊരു ശതമാനം മലയാളിക്കും. ഏതോ കാലത്ത് പാടിയ പാട്ടുകള്‍ ഇപ്പോഴും ആളുകള്‍ ഇടയ്ക്കൊരു വരി കേള്‍ക്കുമ്പോള്‍ ഒറ്റയടിക്ക് ഓര്‍ക്കുന്നതിനു ഒരു പ്രധാന കാരണം അതിന്റെ വരികളുടെ പൊയറ്റിക്ക് വര്‍ത്ത് മൂലമെന്ന് ആണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം.

ദോഷങ്ങളുണ്ടോ?
ഇല്ലെന്നു പറയുന്നവര്‍ ആകും ഭൂരിപക്ഷവും. എനിക്കെന്തോ, അങ്ങനെയല്ല. കവിത തുളുമ്പുന്ന വരികള്‍ ഉണ്ടെങ്കില്‍ മാത്രമേ പാട്ടിന്റെ അംഗീകരിക്കൂ എന്ന രീതിയിലേക്ക് അത് നമ്മളെ എത്തിക്കുന്നു. വാടാ മാപ്പിളൈ വാഴത്തോപ്പിലെ വിളയാടാന്‍ പോഹലാമാ എന്ന മൂഡില്‍ മലയാളത്തല് ഒരു പാട്ടുണ്ടാക്കാന്‍ നമുക്ക് പ്രയാസം വരുന്നത് അതിനു പൊയറ്റിക്ക് വാല്യൂ കുറവെന്ന് ഭൂരിപക്ഷാഭിപ്രായം വരുന്നതുകൊണ്ടാണ്‌. "അട്രത്തിങ്കളന്നിലവില്‍ കൊറ്റ്രപ്പൊയ്കയാടുകയില്‍ ഒറ്റ്രപ്പാര്‍‌വൈ പാത്തവനും നീയാ" എന്ന് സംഘത്തമിഴില്‍, അകനാനൂറ് രീതിയില്‍ കാവ്യം എഴുതി പാട്ടാക്കാനും അതേ പോലെ തന്നെ വാടാ വാടാ പയ്യാ, എന്‍ വാസല്‍ വന്തു പോയ്യാ എന്നും ഒരു ഹിറ്റ് ഉണ്ടാക്കാനും തമിഴിനോ മറ്റു മിക്കഭാഷകള്‍ക്കോ കഴിയും. നമുക്കെന്തോ ഏതാണ്ട് വാടാ പയ്യായുടെ ഫീല്‍ ഒക്കെ ഉള്ള ഒരു പാട്ടിനും " നിന്റെ കള്ളക്കടക്കണ്ണില്‍ താഴമ്പൂവോ താമരനൂലോ മുള്ളു മുരിക്കോ മൂര്‍ഖന്‍ പാമ്പോ" എന്ന രീതിയിലെ വരിയേ പറ്റൂ. അതിനു പൊയറ്റിക് വാല്യൂ ഉണ്ടോ എന്നതല്ല, പൊയറ്റിക്ക് വാല്യൂ ഉണ്ടാക്കാനായി കഷ്ടപ്പെട്ട് ആ പാട്ടിനു കോണ്ട്രിബ്യൂട്ട് ചെയ്യാത്ത തരം വരികളില്‍ പെട്ടു.

അവസാനമായി- എവിടെയാണ്‌ പൊയറ്റിക്ക് വര്‍ത്ത്? അതും വലിയ ആശയക്കുഴപ്പമുള്ള കാര്യമാണ്‌. ആന്‍ഡ്രൂ ബ്രാഡ്ലി എന്ന പണ്ഡിതന്റെ അഭിപ്രായത്തില്‍ പൊയറ്റിക്ക് വര്‍ത്ത് കവിയെഴുത്തിലാണ്‌, കവിത കൈകാര്യം ചെയ്യുന്ന വിഷയത്തിലല്ല. അതായത് എന്തിന്റെക്കുറിച്ചെഴുതിയാലും പൊയറ്റിക്ക് വര്‍ത്ത് വരുത്താന്‍ കഴിയുന്നവര്‍ക്ക് അത് വരുത്താന്‍ കഴിയും.

ദേവേട്ടന്റെ ഈ ഉഗ്രന്‍ കമന്റിനു ഒരു ഉഗ്രന്‍ മറുപടി കൊടുക്കാന്‍ ആരുമിവിടെ ഇല്ലേ ച്ഹായ്‌:)

Created by "Malayalam for iPhone" App http://bit.ly/gwIGw5

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :)  

kiranz@m3db.com | https://facebook.com/kiranzz

കല കലയ്ക്കു വേണ്ടിയോ വേണ്ടിയോ എന്ന സമസ്യയ്ക്കും പാട്ടിൽ കവിത വേണമോ എന്ന സമസ്യയ്ക്കും പൊതുവായി ചില മേഖലകളുണ്ടെന്നു തോന്നുന്നു.

paattinte sahithyavum sangeethavum sivaParvathimare pole chernnirunnal mathrme aa ganam ennennum nilanilkku. Allathava valare thamasiyathe maraviyude kayangalil aandu pokum

അന്നും ഇന്നും മനുഷ്യരില്‍ സര്‍ഗ്ഗ സൃഷ്ടി ഉണ്ട്. പക്ഷെ അതിനു സഹൃദയര്‍ അല്ലെങ്കില്‍ കേള്‍വിക്കരനില്ലെങ്കില്‍ അത് വളര്‍ച്ചയില്ലാതെ മുരടിച്ചു പോകും. ഈ തലമുറയില്‍ തന്നെ അത് വളരെയധികം കഴിഞ്ഞ തലമുറയെക്കള്‍ കുറഞ്ഞിട്ടുണ്ട്. എന്‍റെ ഭയം അടുത്ത ഒരു തലമുറയോടുകൂടി ഈ കവിതയും സാഹിത്യവുമൊക്കെ അവസാനിക്കുമെന്നാണ്.കവിതയും സാഹിത്യവും പുഷ്പിക്കുന്ന കാലത്ത് ഇന്നത്തെ കുട്ടികള്‍ക്ക് സിലബസ്സും , യുവതലമുraയ്ക്ക് ഭാരിച്ച ടാര്‍ഗറ്റ് ഉം കാരണം ഇതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ തന്നെ സമയമില്ല..പിന്നെ ഇന്‍സ്റ്റന്റ് ഫുഡ്‌, instant relation, എന്നിങ്ങനെ ഇന്സ്ടന്റിന്റെ കാലമാണിപ്പോള്‍. അപ്പോള്‍ പാട്ടും ഇന്‍സ്റ്റന്റ് മതി എന്ന അവസ്ഥയാണ്‌.സാഹിത്യ ആസ്വധന ശേഷി ഉള്ളവരുടെ കാരിയമാണ് കഷ്ടം..അവര്‍ പഴയ പാട്ട് ഉള്ളത് കൊണ്ട് ആശ്വാസം കണ്ടെത്തുന്നു..