മല്ലികാബാണന്റെ പുഷ്പബാണങ്ങള്‍ ഏതെല്ലാം?

അച്ചാണി എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്ക്രന്‍ മാസ്റ്റര്‍ രചിച്ച്, ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കി പി ജയചന്ദ്രനും പി മാധുരിയും ചേര്‍ന്ന് പാടിയ മനോഹരഗാനമാണ് മല്ലികാബാണന്‍ തന്റെ വില്ലെടുത്തു.... ഈ ഗാനം കേള്‍ക്കാത്തവരും കുറവായിരിക്കും എന്ന് കരുതുന്നു. ഒരുപാടു തവണ ഈ ഗാനം കേട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇതെപ്പറ്റി പറയാന്‍ കാരണം ഒരു സുഹൃത്ത് ഇന്നലെ അയച്ച എസ് എം എസ് ആണ്. അദ്ദേഹത്തിന്റെ ചോദ്യം കാമദേവന്റെ അസ്ത്രങ്ങള്‍ എതെല്ലാം എന്നായിരുന്നു. എനിക്ക് തീരെ അറിയാത്ത കാര്യം. എങ്കിലും നെറ്റില്‍ ഒന്നു പരിശോധിച്ചു പല സൈറ്റുകളില്‍ നിന്നും മറുപടിയും കിട്ടി. അരവിന്ദം (താമര), അശോകം, മാമ്പൂ, നവമല്ലിക, നീലോല്പലം (കരിങ്കൂവളം) ഇവയാണത്രെ  പഞ്ചബാണന്റെ ആ അഞ്ച് അസ്ത്രങ്ങള്‍. കിട്ടിയ വിവരം മറുപടി എസ് എം എസ് ആയി അപ്പോളേ അയച്ചു. രാവിലെ അദ്ദേഹത്തിന്റെ മറുചോദ്യം. അപ്പോള്‍ മന്ദാരം ഇല്ലെ?? ഞാന്‍ നേരത്തെ പറഞ്ഞ പാട്ടില്‍ മല്ലികാബാണനെക്കൊണ്ട് മന്ദാരമലര്‍ ശരം എയ്യിച്ച ഭാസ്കരന്‍ മാസ്റ്റര്‍ക്കാണോ മറുപടി അയച്ച എനിക്കാണോ തെറ്റിയത്. ആകെ കുഴക്കുന്ന പ്രശ്നം. നേരത്തെ പറഞ്ഞ പുഷ്പങ്ങളില്‍ ഏതെങ്കിലും മന്ദാരം തന്നെയാണോ? എനിക്കറിയില്ല. ഒന്നു കൂടി നെറ്റില്‍ പരതി. ഓരോ പുഷ്പബാണത്തിനും ഓരോ ലക്ഷ്യമുണ്ടത്രെ! താമരയ്ക്ക് നെഞ്ച്, അശോകത്തിന് ചുണ്ടുകള്‍, മാമ്പൂവിന് ശിരസ്സ്, നവമല്ലികയ്ക്ക് കണ്ണുകള്‍, നീലോല്പലത്തിന് ശരീരത്തില്‍ എവിടേയും ഇങ്ങനെയാണ് ലക്ഷ്യങ്ങള്‍. ഇവിടെ നായികയുടെ മാറിലാണ് വേദന അപ്പോള്‍ അസ്ത്രം താമരയാവണ്ടെ? എന്തായാലും തെറ്റ് ഭാസ്കരന്‍ മാസ്റ്ററുടെതാവാന്‍ വഴിയില്ല. എങ്കിലും ആഞ്ചു ശരങ്ങള്‍ എതെല്ലാം? ആരെങ്കിലും ഉത്തരം കണ്ടെത്താന്‍ സഹായിക്കുമോ?

aravindam, ashokam, chootham (mamboo), navamaalika, neelolpalam, according to sreeekandsewaram in shabdatharavali (first published in 1923)

മണിക്കുട്ടാ
ശരങ്ങള്‍ ആ പറഞ്ഞതൊക്കെത്തന്‍നെ. പിന്നെ മന്ദാരം- അത് മല്ലികാബാണന്‍- മന്ദാരമലര്‍- മാറിലോ മനസ്സിലോ- മധുരമധുരമൊരു- മദകരമാമൊരു എന്നിങ്ങനെ "മ" സാലയ്ക്ക് വേണ്ടി ഒരിത്തിരി പോയറ്റിക് ലൈസന്‍സ് ഉപയോഗിച്ചതാവും.ഈ പഞ്ചബാണങ്ങളുടെ ഫലങ്ങള്‍- മോഹനം( മോഹാലസ്യ്പ്പെടല്‍- മോഹാലസയ്ം മധുരമാമൊരു മോഹാലസ്യം സ്റ്റൈലില്‍), തപനം ( ശരീരത്തിന്റെ ചൂടു കൂടല്‍- വെണ്ണിലാവു പോലും എരിയും വേനലാവല്‍, തെളിന്ത നിലവ് പട്ടപ്പകല്‍ പോലെരിയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍), ഉന്മാദം(മനസ്സിന്റെ സമനില തെറ്റല്‍-കാതല്‍ എന്നും തേന്‍ കുടിത്താല്‍ പൈത്തിയം പുടിക്കും),ശോഷണം(മെലിയല്‍) സ്തംഭനം(നിലൈ പെയറാതെ ശിലൈ പോലവേ നിന്റ്)

ഉമേച്ചി വളരെ നന്ദി. അപ്പോള്‍ അതു പ്രാസം ഒപ്പിക്കാനുള്ള ഒരു വിദ്യമാത്രം അല്ലെ. പിന്നെ ശരങ്ങള്‍ ഏറ്റാലുണ്ടാവുന്ന അവസ്ഥയ്ക്ക് നല്‍കിയ ഉദാഹരണങ്ങള്‍ അതും ഗംഭീരം.

മണീ:
പുരാണങ്ങളിലെ മന്ദാരം അല്ല ഇന്നത്തെ മലയാളി മുറ്റത്തു വളർത്തുന്ന മന്ദാരം. സ്വർഗ്ഗത്തിലെ കല്പവൃക്ഷങ്ങളിലൊന്നിന്റെ പൂവാണ് മന്ദാരം. ഒരിയ്ക്കലും വാടാത്തത്. കാമദേവന് ഇതു വരെ അതു കിട്ടിയിട്ടില്ല. പക്ഷെ ഭയങ്കര മണമുള്ളതല്ലെ ഇരിയ്ക്കട്ടെ എന്നാണ് നമ്മുടെ ഗാനരചയിതാക്കൾ കരുതുന്നത്.
:അഞ്ചു ശരങ്ങളും പോരാതെ മൻമഥൻ “ ഇനി ഇതും ചേർക്കുമൊ എന്തോ.

 “മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ” എന്നൊക്കെ പ്രാസത്തിനു വേണ്ടിയും എഴുതും. “മന്ദാരച്ചെപ്പുണ്ടോ” എന്നു ചോദിച്ചാൽ അതെന്താ മന്ദാരപ്പൂ ചെപ്പിൽ വയ്ക്കാറുണ്ടോ എന്നൊന്നും ബോതർ  ചെയ്യാറില്ല നമ്മൾ.
‘ചെത്തി മന്ദാരം തുളസി...” ഒരു നാടൻ പാട്ടാണ്. അതിലെ മന്ദാരം എരിയ്ക്കിൻ പൂ ആവാൻ സാദ്ധ്യതയുണ്ട്. എരിയ്ക്കിൻ പൂ മാലകെട്ടാൻ ഉപയോഗിയ്ക്കാറുണ്ട്.
(ചെത്തി മന്ദാരം തുളസി പിച്ചകമാലകൾ ചാർത്തി തെരുവൊക്കെ നടന്നുണ്ണി ഉറിയറുത്തു” എന്നാണ് ആ പഴയപാട്ട്)
മന്ദാരം= 1. മുരിക്ക് (സൂക്ഷ്മമായ മുള്ളുകൾ ഉള്ളത്)
              2. എരിക്ക് (മന്ദാഗ്നികളെ ഔഷധത്വേന പ്രാപിയ്ക്കുന്നത്)
എന്നീ അർത്ഥങ്ങളും ശബ്ദതാ‍രാവലിയിൽ.

എ. ക. ൻ

എന്തെല്ലാം പുതിയ അറിവുകള്‍. എന്റെ സുഹൃത്തിന്റെ സംശയം ഞാന്‍ കരുതിയപോലെ
വെറുതെ ഒരു മണ്ടത്തരം ആയിരുന്നില്ല. എതിരന്‍‌ജി വളരെ നന്ദി.

ഇനിയും ഇത്തരങ്ങള്‍ സംശയങ്ങള്‍ കേട്ടാല്‍ ഇപ്പോള്‍ ചേദിക്കാന്‍ ഒരു സ്ഥലം
ഉണ്ടെന്ന സമാധാനം ഉണ്ട്.

സസ്‌നേഹം

മണി.

hello.. njan adhayamaaya ivide... paatinte lyrics thappi vannatha.. appazha ivide ee discussion kandath..

paalaazhi madanathinu upayogichirunna parvatham aanu mandara parvatham. athil valarnna oru poo ennumaakam.

നള ചരിതത്തിലെ നായകനോ എന്ന ഗാനത്തില്‍ "അഞ്ചിതള്‍ പൂക്കള്‍ കൊണ്ട് അമ്പുകള്‍ തീര്‍ത്തവന്‍ ആവനാഴി  നിറക്കുന്ന കാമ ദേവനോ" എന്ന് പാടുന്നു (പൊന്നാപുരം കോട്ട വയലാര്‍ ദേവരാജന്‍ സുശീല ) അഞ്ചിതള്‍ പൂവ് എന്നാല്‍ ചെമ്പരത്തി അല്ലെ ?

കൃഷ്ണതുളസീ:

കാമദേവറ്ന്റെ അമ്പുകൾ അഞ്ച്ചു പൂവുകൾ. അതില താമര ഒഴിച്ചുള്ള പൂക്കൾക്ക് അഞ്ചോ ഏഴോ ഇതളുകളാവാനാണു സാദ്ധ്യത. ചെടികളെ രണ്ടായി തരം ത്രിച്ചിരിക്കുന്നു അവയുടെ വിത്തിന്റെ “ഇതളുകൾ” അനുസരിച്ച്. പുല്ല് വർഗ്ഗം (നെല്ല് ഗൊതമ്പ്,) താമര ഒക്കെ monocotyledans   മിക്ക വൃക്ഷങ്ങളും  dicotyledans  വിഭാഗത്തിൽ പെടും.  വിത്തിനു രണ്ട് “ഇതളുകൾ” കാണും. മുളച്ചു വരുന്ന പറങ്കിയണ്ടിയോ പയറോ കണ്ടിട്ടില്ലെ? വിത്ത് രണ്ടായി പകുത്തു നിൽക്കുന്നത്?  എന്നാൽ നെല്ല്, പുല്ല് ഒക്കെ മുളയ്ക്കുംമ്പോൾ വിത്തു പിളരുന്നില്ല. ഈ ഡൈക്കോട്സ് ഇനു എപ്പോഴും പൂവിതളുകൾ ഒറ്റ സംഖ്യയായിരിക്കും. മോണോക്കോടിനു ഇരട്ടസംഖ്യയും. പ്രകൃതിയുടെ കളി..

ചെമ്പരത്തിയ്ക്ക് അഞ്ച് ഇതൾ മുല്ലപ്പൂവിനു ഏഴായിരിക്കണം. മാമ്പൂവിനും അഞ്ച്. എല്ലാം ഡൈകോട്സ്.