മൈ ലക്കി നമ്പർ എസ്സ് ബ്ലാക്ക്

My Lucky Number is Black

തീവ്രവാദ ആക്രമണങ്ങളിലും സാമുദായിക കലാപങ്ങളിലും മാനസികവും ശാരീരിക വുമായി ദുരുപയോഗം ചെയ്യപ്പെട്ട പെൺകുട്ടികളുടെയും മൂന്ന് യുവാക്കളുടെയും അച്ഛന്റെയും കഥപറയുന്ന ചിത്രം. ആത്മബോധ് ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ലളിതാംബിക പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ കുമാർ എൽ ആണ്. ഷാജി ഗോപിനാഥ് വിവേക് വി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. 2020 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിലെ മാർക്കറ്റ് പ്രിമീയറിൽ തിരഞ്ഞെടുക്കപ്പെട്ടു.