എ 4 ആപ്പിൾ

A 4 Apple

സ്വർണ്ണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം നിർമ്മിച്ച് നവാഗതരായ മധു, എസ് കുമാർ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എ 4 ആപ്പിൾ. പി എഫ് മാത്യുസ്സിന്റെ "പ്രണയത്തിന്റെ കൈപ്പുസ്തകം" എന്ന നോവലിനെ ആസ്പദമാക്കി രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നെടുമുടി വേണു, ഷീല, സലീം കുമാർ, സാജു നവോദയ എന്നിവരോടൊപ്പം മുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ജെറി അമൽദേവിന്റെതാണ് സംഗീതം.