വന്യം

Vanyam
കഥാസന്ദർഭം: 

കേരള സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങളുടെ യാഥാര്‍ത്ഥ്യം തേടുകയാണ് വന്യം എന്ന സിനിമ. ഒരു വിനോദസഞ്ചാര ഗ്രാമത്തില്‍ താമസിക്കുന്ന മൂന്ന് ചെറുപ്പക്കാരിലൂടെയാണ് കഥ വികസിക്കുന്നത്. സഞ്ചാരികളുടെ സന്തോഷങ്ങളും ആഘോഷങ്ങളും നോക്കിനില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടിട്ടുള്ള ഇവര്‍ തങ്ങള്‍ എത്രത്തോളം പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ ആണെന്ന് തിരിച്ചറിയുന്നു. സാമ്പത്തികമായ പിന്നോക്കാവസ്ഥ ഒരുലൈംഗിക പങ്കാളിയെ പ്രാപ്തമാക്കുന്നതിന് തടസ്സമാകുന്നു എന്നും അവര്‍ മനസ്സിലാക്കുന്നു. ഈ ചിന്ത അവരെ ഒരു സ്ത്രീയെ ബലമായി കീഴ്പ്പെടുത്തുന്നതിലേക്ക് കൊണ്ടെത്തിക്കുന്നു.

അതിനു ഏറ്റവും അനുയോജ്യം ഒരു കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്യുന്നതാണെന്ന യാഥാര്‍ത്ഥ്യം അവര്‍ മനസ്സിലാക്കുന്നു. അവര്‍ക്ക് വളരെ നിസ്സാരമായി ഒരു കന്യാസ്തീയെ ബലാല്‍സംഗം ചെയ്യാനും സാധിക്കുന്നു. പിന്നീട് ഉണ്ടാകുന്ന നിയമനടപടികളില്‍ അവര്‍ ഭയപ്പെടുന്നു‍ണ്ടെങ്കിലും സഭയുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടാവുന്നില്ല. അവര്‍ കന്യാസ്ത്രീയെ മഠത്തില്‍ നിന്നും പുറത്താക്കുന്നു. തുടര്‍ന്ന് ആ കന്യാസ്ത്രീക്ക് നേരിടേണ്ടിവരുന്ന അത്യന്തം ദുരിതപൂര്‍ണമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

ബലാല്‍സംഗത്തിന്‍റെ രാഷ്ട്രീയവും സാമ്പത്തികവും സാമുദായികവും സാമൂഹികവുമായ കാരണങ്ങള്‍ വന്യം എന്ന ചിത്രം വിശകലനം ചെയ്യുന്നു.

റിലീസ് തിയ്യതി: 
Saturday, 3 September, 2016

രാഹുമിത്ര ഫിലിംസിന്റെ ബാനറിൽ പി.എസ്.നാഗരാജ് നിർമ്മിച്ച് സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വന്യം. അനൂപ്‌ രമേഷ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അപർണ നായർ തുടങ്ങിയവർ അഭിനയിക്കുന്നു

VANYAM OFFICIAL TRAILER