കേരള ടുഡേ

Kerala Today
കഥാസന്ദർഭം: 

ഇന്ത്യയിലുള്ള ആദിവാസികളുടെ ആരും അറിയാത്ത കഥയിലൂടെയാണ് ചിത്രം തുടങ്ങുന്നത് . ആദിവാസി പെണ്‍കുട്ടികളുടെ ഇടയിൽ അധികാരികളാൽ പീഡിപിക്കപ്പെട്ട് അച്ഛനില്ലാത്ത കുഞ്ഞിന് ഗർഭം ധരിക്കുന്നവർ ഒരുപാടുണ്ട്. അതൊന്നും പുറംലോകം അറിയുന്നില്ല. അതുപോലെ ജനിച്ചവനാണ് മുന്ന.മുന്നയ്ക്ക് അമ്മയാണ് എല്ലാം. അമ്മയ്ക്ക് വേണ്ടിയാണ് അവൻ ജീവിക്കുന്നത്, കാടാണ് അവന്റെ ലോകം. അമ്മയുടെ ചികിത്സക്കായിട്ടാണ് മുന്ന ആദ്യമായി നഗരത്തിൽ എത്തുന്നത്. പണക്കൊതിയന്മാരായ ഡോക്ടർമാരും അവരുടെ കച്ചവട കേന്ദ്രങ്ങൾ ആയ ഹോസ്പിറ്റലുകളും അവർക്ക് വേണ്ട പണം ഇവരുടെ കയ്യില്‍ ഇല്ല എന്ന് മനസ്സിലാകുമ്പോള്‍ ചികിത്സയിൽ പിഴവുകൾ വരുത്തുന്നു. അങ്ങനെ അമ്മ മരിക്കുന്നു.. മോർച്ചറിയിൽ നിന്നും അമ്മയുടെ മൃതശരീരം കിട്ടാൻ ഹോസ്പിറ്റൽ ബില്ലടക്കാൻ ഉള്ള ശ്രമത്തിനിടെ അവൻ പോലീസ് കസ്റ്റഡിയിൽ ആകുന്നു. അവിടുത്തെ സബ് ഇൻസ്പെക്ടർ ആണ് ഡ്രാക്കുള രേഖ എന്ന് ഇരട്ടപെരുള്ള രേഖ. ഒരു പക്കാ ക്രിമിനൽ പോലീസ് ആണെങ്കിലും മുന്നയുടെ സങ്കടം കണ്ട് രേഖ മുന്നയെ സഹായിക്കുന്നു, അവിടെ നിന്നാണ് അവൻ കൊട്ടേഷൻ നേതാവ് കടവുൾ ഷാജിയുടെ അടുത്ത് എത്തപെടുന്നത്.. പതിയെ മുന്ന കൊട്ടേഷൻ സംഘത്തിലെ പ്രധാനിയകുന്നു.. ചതിയുടേയും വഞ്ചനയുടേയും ലോകത്ത് മുന്ന നല്ലതിനുവേണ്ടിയും വാളെടുത്തു. അതോടെ രാഷ്ട്രീയ നേതാക്കളും പോലീസുകാരും അവന് ശത്രുവാകുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

സർട്ടിഫിക്കറ്റ്: 
Runtime: 
112മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 21 August, 2015
വെബ്സൈറ്റ്: 
http://www.brahmacreations.org

നവാഗതൻ ആയ കപിൽ സംവിധാനം ചെയ്തു മഖ്‌ബൂൽ സൽമാൻ,ശ്രീജിത്ത്‌ രവി , ഇതി ആചാര്യ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ കേരള ടുഡേ

Kerala Today Malayalam Movie Official Trailer | Maqbool Salman | itI Acharya | sreejith ravi |