കളിപ്പാട്ടക്കാരന്‍

Kalippattakkaran malayalam movie
കഥാസന്ദർഭം: 

ഇന്നിന്റെ കാലഘട്ടത്തിന്റെ തിരക്കിനൊപ്പം ജീവിക്കാന്‍ പറ്റാത്ത യുവാവ് സേബയുടെ കഥയാണ് കളിപ്പാട്ടക്കാരനെന്ന ചിത്രം പറയുന്നത്. തന്റെ ചെറുപ്പക്കാലത്തെ കളിക്കൂട്ടുക്കാരിക്കു വേണ്ടി കാത്തിരിക്കുന്ന സേബ, തുടര്‍ന്ന് അവര്‍ അഭിമുഖീകരിക്കുന്ന ഒരു മരണം, അതിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവയാണ് കഥയുടെ സാരാംശം.

 

 

Runtime: 
80മിനിട്ടുകൾ

റഹ്മാൻ ബ്രദേഴ്സിന്റെ ബാനറിൽ ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നീ സഹോദരങ്ങൾ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളിപ്പാട്ടക്കാരൻ. നോയല്‍ റാഫേല്‍ എന്ന പുതുമുഖ നടനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങളെ നാടക നടിയായ സുനിതയും നടിയും ക്ലാസ്സിക്കല്‍ ഡാന്‍സറും കൂടിയായ ക്ഷമാകൃഷ്ണയും അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് മുരളീധരന്‍, സിനോജ് അയ്യപ്പന്‍ എന്നിവർ നിർവ്വഹിക്കുന്നു.

 

M1ZfRWD5-mM