സെന്റ്‌മേരീസിലെ കൊലപാതകം

St.Marysile kolapathakam malayalam movie
കഥാസന്ദർഭം: 

തിരുവനന്തപുരത്തെ പ്രശസ്ത ടെക്സ്റ്റൈൽ ഷോപ്പിലെ സെയിൽസ് ഗേളാണ് പൂജ. ഒപ്പം ജോലി ചെയ്യുന്ന മീര, മെറിൻ, ജ്യോത്സ്ന എന്നിവർ പൂജയുടെ സുഹൃത്തുക്കളാണ്. പൂജയും, മീരയും നഗരത്തിലെ സെന്റ്‌ മേരീസ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലാണ് താമസം. ജോലിയുടെ തിരക്കിനിടയിൽ മോഹങ്ങളും പ്രതീക്ഷകളും പരസ്പരം പങ്കുവച്ച്‌ കഴിയുന്ന ഇവരുടെ ഇടയിൽ ഉണ്ടാകുന്ന ഒരു പ്രശ്നം എല്ലാം തകിടം മറിക്കുന്നു. 
ഹോസ്റ്റലിലെ ഒരു പെണ്‍കുട്ടിയെ കാണാതാകുന്നു , അതൊരു കൊലപാതകം കൂടി ആണെന്നറിഞ്ഞപ്പോൾ എല്ലാവരും ഭയന്നു. കേസന്വേഷിക്കാൻ പോലീസ് ഓഫീസർ സോളമൻ എത്തുന്നതും അതേത്തുടർന്നുണ്ടാകുന്ന സംഭാവികാസങ്ങളുമാണ് സെന്റ്‌ മേരീസ് കൊലപാതകം ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

സർട്ടിഫിക്കറ്റ്: 
Runtime: 
100മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 26 June, 2015

കൃഷ്ണാഞ്ജലി ഫിലിംസിന്റെ ബാനറിൽ കെ പി രാജേന്ദ്രൻ മയ്യിൽ നിർമ്മിച്ച്, ഷിജോയ് എച്ച്.എന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സെന്റ് മേരീസിലെ കൊലപാതകം. അപര്‍ണാ നായര്‍, സുധീര്‍ കരമന, ശ്രീജിത്ത് വിജയ്, പൂജിതാ മേനോന്‍, ലീന നായർ, അഞ്ജു രാജ് തുടങ്ങിയവർ അഭിനയിക്കുന്നു.

St.Marys kolapathakam movie poster m3db

xKu6-a_NcPk