ജലം

Jalam malayalam movie
കഥാസന്ദർഭം: 

ജീവിക്കാൻ സ്വന്തമായി ഒരു തുണ്ട് ഭൂമിക്കായി പോരാടുന്നാവരുടെ കഥയാണ്‌ ജലം പറയുന്നത്. ചെങ്ങറ സമരമടക്കമുള്ള സാമൂഹിക വിഷയങ്ങൾ ചർച്ചയാകുന്ന ചിത്രത്തിൽ സർക്കാർ സംവിധാനങ്ങളെ ബാധിച്ചിരിക്കുന്ന ചുവപ്പു നാടയുടെ കടുപ്പം തുറന്നു കാണിക്കുന്നുണ്ടെന്ന് സംവിധായകൻ പറയുന്നു. പട്ടയ വിതരണത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്ന അധികാരികളുടെ പൊള്ളത്തരവും ചിത്രം വെളിപ്പെടുത്തുന്നു.

റിലീസ് തിയ്യതി: 
Friday, 29 January, 2016

പ്രിയങ്ക നായരും ,ശിക്കാറിലെ വില്ലന്‍ കഥാപാത്രമായി എത്തിയ ജയിനും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന എം പത്മകുമാര്‍ ചിത്രമാണ് "ജലം" . ടി ഡി ആൻഡ്രൂസും സംവിധായകൻ പത്മകുമാറും ഒരുമിച്ചാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ചിത്രമാണ് ജലം

Jalam movie poster

JALAM FILM Official Trailer