അക്കൽദാമയിലെ പെണ്ണ്

Akkaldhamayile pennu malayalam movie
കഥാസന്ദർഭം: 

ഇതുവരെ പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ഒരു ജോലി. കാലത്തിന്റെ വിധിക്കടിപ്പെട്ട് കുടുംബം പോറ്റാന്‍ ആ ജോലി ഏറ്റെടുത്തപ്പോള്‍ ഒരു സ്ത്രീ നേരിടേണ്ടിവന്ന ചില സംഭവവികാസങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ജീവിതദുരിതങ്ങളും ദൃശ്യവത്കരിക്കുന്ന ചിത്രമാണ് 'അക്കല്‍ദാമയിലെ പെണ്ണ്'

റിലീസ് തിയ്യതി: 
Friday, 20 November, 2015

നവാഗതനായ ജയറാം കൈലാസ് സംവിധാനം ചെയ്ത 'അക്കൽദാമയിലെ പെണ്ണ്' ശ്വേതാമേനോന്‍, മാളവിക എസ് നായര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായികാ പ്രാധാന്യമുള്ള ചിത്രം പേള്‍ മീഡിയാ ആന്‍ഡ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കാസിം അരിക്കുളം, ആഷിക് ദോഹ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. വിനീത്, സുധീർ കരമന, ജാഫർ ഇടുക്കി, കൂട്ടിക്കൽ ജയചന്ദ്രൻ, ഷാജു, രാജേഷ് ഹബ്ബർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം അൽഫോണ്‍സ് ജോസഫ്.  

akkaldamayile pennu poster

Akkaldamayile Pennu Official Trailer HD | Shweta Menon | Malavika Nair | Manorama Online