ബിവെയർ ഓഫ് ഡോഗ്സ്

Beware Of Dogs
കഥാസന്ദർഭം: 

ഭാര്യക്കും മകള്‍ക്കുമൊപ്പം താമസിക്കുന്ന  തുളസീധരന്‍ പിള്ള വീടിന്‍റെ മുകളിലത്തെ നില ഡോമിനിക് (വിൽസണ്‍), ഓമനക്കുട്ടൻ (ശേഖർ മേനോൻ), സണ്ണി (ശ്രീനാഥ് ഭാസി),ഗൗതം (സഞ്ചു അബു) എന്നീ നാല് ചെറുപ്പക്കാര്‍ക്ക് വാടകക്ക് നൽകുന്നു. പട്ടിയില്ലാത്ത വീടിന് മുന്നില്‍ ബിവെയര്‍ ഓഫ് ഡോഗ്സ് എന്നെഴുതിവെച്ചിരിക്കുന്ന ആളാണ് പിള്ള. വാടകയ്ക്ക് താമസിക്കാൻ വന്നവർ പിള്ളക്ക് ഒരു തലവേദനയായി മാറുന്നു .തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് കഥയുടെ ഗതി നീങ്ങുന്നത്

റിലീസ് തിയ്യതി: 
Friday, 20 June, 2014

ഡാ തടിയാ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് ഭാസിയും ശേഖര്‍ മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ബിവെയര്‍ ഓഫ് ഡോഗ്‌സ്. നവാഗതനായ വിഷ്ണുപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുംബൈയിൽ നിന്നുള്ള മോഡൽ ആവാനയാണ് നായിക. ഒറിസണ്‍ ക്രിയേഷൻസിന്റെ ബാനറിൽ മുരളി ഫിലിംസ് വിതരണം ചെയ്യുന്ന ബിവെയർ ഓഫ് ഡോഗ്സ് നിർമ്മിച്ചിരിക്കുന്നത് ആർ രാജീവ് മേനോനാണ്

beware of dogs poster

FF5XUuoCcqY