വീരപുത്രൻ

Veeraputhran
കഥാസന്ദർഭം: 

സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിന്റെ 21 മുതൽ 45 വയസ്സു വരെയുള്ള കാലഘട്ടത്തിന്റെ കഥയാണ് വീരപുത്രൻ പറയുന്നത്.മലബാറിലെ ബ്രിട്ടീഷ് അധികാരികളെ വിറപ്പിച്ച സാഹിബും പ്രാണ പ്രേയസിയായ കുഞ്ഞിബീവാത്തുവും തമ്മിലുള്ള പ്രണയാര്‍ദ്രമായ ദാമ്പത്യ ജീവിതവും,സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ചരിത്രമുഹൂർത്തങ്ങളുമുൾപ്പട്ടെ സാഹിബിന്റെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും ഒരു പോലെ കോർത്തിണക്കുന്നു. അലിഗഢ് സര്‍വ്കലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി അബ്ദുറഹ്മാന്‍ മലബാറില്‍ തിരിച്ചെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്.1921 മുതലുള്ള കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളായ മാപ്പിള ലഹള, പൂക്കോട്ടൂര്‍ യുദ്ധം,
ഉപ്പു സത്യാഗ്രഹം തുടങ്ങിയവ സിനിമയില്‍ പുനര്‍ജനിക്കുന്നുണ്ട്.

റിലീസ് തിയ്യതി: 
Friday, 14 October, 2011