വാനപ്രസ്ഥം

Vanaprastham
കഥാസന്ദർഭം: 

കഥാപാത്രത്തിന്റെ വ്യക്തിത്വം സ്വന്തം വ്യക്തിത്വത്തെ മറികടക്കുമ്പോള്‍ നടനുണ്ടാവുന്ന അസ്ഥിത്വപ്രതിസന്ധിയാണു വാനപ്രസ്ഥത്തിന്റെ വിഷയം. 1930-കളാണു കാലം. ഒരു ഫ്യൂഡല്‍ ഭൂവുടമയ്ക്കു കീഴ്ജാതി സ്ത്രീയില്‍ ജനിച്ച അവിഹിതസന്തതിയായ കുഞ്ഞുകുട്ടന്‍(മോഹന്‍ലാല്‍) കഥകളി നടനായി പ്രശസ്തിയാര്‍ജ്ജിക്കുന്നു. ഒരു കൊട്ടാരത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ, കുഞ്ഞുകുട്ടന്‍ സുഭദ്രയെ (സുഹാസിനി) കാണാനിടയാവുന്നു. കുഞ്ഞുക്കുട്ടന്റെ അര്‍ജുനവേഷവുമായി സുഭദ്ര പ്രണയത്തിലാവുന്നു. സുഭദ്രയില്‍ തനിക്കുണ്ടായ കുഞ്ഞിനെ കാണാന്‍ പോലും കുഞ്ഞുകുട്ടനു അനുവാദം കിട്ടുന്നില്ല. തന്റെ അസ്ഥിത്വദുഖം അടുത്തതലമുറയിലേക്ക് പകരാന്‍ കുഞ്ഞുകുട്ടന്‍ നിര്‍ബന്ധിതനാവുന്നു...

സർട്ടിഫിക്കറ്റ്: 
Runtime: 
114മിനിട്ടുകൾ