കല്യാണക്കച്ചേരി

Kalyana Kacheri
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 21 March, 1997

മംഗളമേളങ്ങൾ നന്തുണി വാദ്യങ്ങൾ
കല്യാണക്കച്ചേരി കിന്നാരം വേണം
അമ്മാനക്കൂത്താട്ടം കുഴൽ വിളിയും വേണം
നാടാകെ കൊടിയേറും സന്തോഷക്കുമ്മികൾ വേണം
തോം തകധിമി ധീം തകിലടി
കാണാക്കിക്കിളി കളി വേണം

  മംഗളമേളങ്ങൾ നന്തുണി വാദ്യങ്ങൾ
കല്യാണക്കച്ചേരി കിന്നാരം വേണം
അമ്മാനക്കൂത്താട്ടം കുഴൽ വിളിയും വേണം
നാടാകെ കൊടിയേറും സന്തോഷക്കുമ്മികൾ വേണം
തോം തകധിമി ധീം തകിലടി
കാണാക്കിക്കിളി കളി വേണം

എങ്ങാനും പെണ്ണാളുണ്ടോ കരിമീനിൻ കണ്ണാളുണ്ടോ
കാണാനോ ചന്തം വേണം ചിരിമുത്തിൻ മുത്തം വേണം

പൊൻതരിവള തെന്നിമിന്നണം വെൺമണിക്കുട മോടി കൂട്ടണം
കാർമുടിച്ചുരുൾ മുട്ടിൽ തട്ടേണം
പൊൻതരിവള തെന്നിമിന്നണം വെൺമണിക്കുട മോടി കൂട്ടണം
കാർമുടിച്ചുരുൾ മുട്ടിൽ തട്ടേണം

ആദ്യത്തെ നോട്ടത്തിൽ അമ്മാവൻ വീഴേണം
അമ്മയ്ക്കും പെങ്ങൾക്കും ആഹ്ലാദപ്പൂരം വേണം
അങ്ങനെ പല നേർച്ച ശുഭസുന്ദരമാകേണം

  മംഗളമേളങ്ങൾ നന്തുണി വാദ്യങ്ങൾ
കല്യാണക്കച്ചേരി കിന്നാരം വേണം
അമ്മാനക്കൂത്താട്ടം കുഴൽ വിളിയും വേണം
നാടാകെ കൊടിയേറും സന്തോഷക്കുമ്മികൾ വേണം
തോം തകധിമി ധീം തകിലടി
കാണാക്കിക്കിളി കളി വേണം

നാൾകൊണ്ടോ മകമാകേണം
നറുതിങ്കൾ മുഖമാകേണം
വയനാടൻ മഞ്ഞൾ പോലേ 
സ്വർണത്തിൻ വർണം വേണം

ജാതകത്തിലെ നവഗ്രഹങ്ങൾ
സൂര്യമണ്ഡലം ഉച്ചിയിൽ വേണം
ഏഴരശ്ശനി എല്ലാം തീരേണം
ജാതകത്തിലെ നവഗ്രഹങ്ങൾ
സൂര്യമണ്ഡലം ഉച്ചിയിൽ വേണം
ഏഴരശ്ശനി എല്ലാം തീരേണം

കല്യാണം കഴിയുമ്പോൾ കല്യാണി കളവാണി
നാട്ടാർക്കും വീട്ടാർക്കും പുന്നാരപ്പൂവാകേണം
അങ്ങനെ പല നേർച്ച ശുഭസുന്ദരമാകേണം

  മംഗളമേളങ്ങൾ നന്തുണി വാദ്യങ്ങൾ
കല്യാണക്കച്ചേരി കിന്നാരം വേണം
അമ്മാനക്കൂത്താട്ടം കുഴൽ വിളിയും വേണം
നാടാകെ കൊടിയേറും സന്തോഷക്കുമ്മികൾ വേണം
തോം തകധിമി ധീം തകിലടി
കാണാക്കിക്കിളി കളി വേണം